സുഹൃത്തിന്റെ മജ്ജ മാറ്റിവെക്കാനായി ധനസമാഹരണം; കാല്‍പന്ത് കളിയുമായി യുവാക്കള്‍, സമാഹരിച്ചത് 8 ലക്ഷം

'കൂടപ്പിറപ്പിന്റെ ചികിത്സക്കായി' എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്

സുഹൃത്തിന്റെ മജ്ജ മാറ്റിവെക്കാനായി ധനസമാഹരണം; കാല്‍പന്ത് കളിയുമായി യുവാക്കള്‍, സമാഹരിച്ചത് 8 ലക്ഷം
dot image

കോഴിക്കോട്: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ കഴിയുന്ന സുഹൃത്തിന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി കാല്‍പന്ത് കളിയൊരുക്കി യുവാക്കള്‍. മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്കായുള്ള ചെലവിനായാണ് മുക്കം ചേന്നമംഗല്ലൂര്‍ പുല്‍പറമ്പ് ദര്‍ശി മൈതാനിയില്‍ ജനകീയ കൂട്ടായ്മയുടെ പേരില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഇതിലൂടെ 8.19 ലക്ഷം രൂപ സംഘാടകര്‍ സമാഹരിച്ചു.

'കൂടപ്പിറപ്പിന്റെ ചികിത്സക്കായി' എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഒരു കൂട്ടം ചേര്‍ന്നുസംഘടിപ്പിച്ച പരിപാടിയി വലിയ വിജയമാവുകയായിരുന്നു. സമാഹരിച്ച തുക സംഘം ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ കെ സുബൈറിന് കൈമാറി.

Content Highlights: friends collects 8 lakhs for treatment through footbal

dot image
To advertise here,contact us
dot image