റിപ്പബ്ലിക് ഡേ പരേഡിൽ സംഗീതവുമായി മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്; പിന്നാലെ അഭിനന്ദനപ്രവാഹം

ശ്രേയാ ഘോഷാൽ പാടിയ ഗാനത്തിന് വരികൾ രചിച്ചത് അഭിരുചി ചാന്ദ് ആണ്

റിപ്പബ്ലിക് ഡേ പരേഡിൽ സംഗീതവുമായി മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്; പിന്നാലെ അഭിനന്ദനപ്രവാഹം
dot image

77 ആം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ ടാബ്ലോയിഡിന് സംഗീതം പകർന്ന് മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്. ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി രൂപം നൽകിയ ടാബ്ലോയിഡ്, ഭാരത് ഗാഥ എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ശ്രേയാ ഘോഷാൽ പാടിയ ഗാനത്തിന് വരികൾ രചിച്ചത് അഭിരുചി ചാന്ദ് ആണ്. "ഭാരത് ഗാഥ: ശ്രുതി, കൃതി, ദൃഷ്ടി" എന്നതായിരുന്നു ടാബ്ലോയിഡ് തീം.

അതേസമയം, തന്റെ ഹിന്ദി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഹിഷാം അബ്ദുൾ വഹാബ്. ബോളിവുഡിലെ ഇതിഹാസ സംവിധായകനായ സഞ്ജയ് ലീല ബൻസാലി നിർമ്മാതാവായ 'ദോ ദീവാനെ സെഹേർ മേം' എന്ന ചിത്രത്തിലൂടെയാണ് ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിൻ ജിഗർ ടീമിനൊപ്പം ചേർന്നാണ് ഹിഷാം അബ്ദുൾ വഹാബ് സംഗീതമൊരുക്കിയത്. ചിത്രത്തിലെ ഹിഷാം സംഗീതം നൽകിയ ഗാനം ആലപിച്ചത് ജുബിൻ നോട്ടിയാലും നീതി മോഹനും ചേർന്നാണ്.

ഗാംഗുഭായ് കത്തിയാവാദി ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് ഗാന രചന നിർവഹിച്ച അഭിരുചി ആണ് ഈ ഗാനത്തിനും വരികൾ രചിച്ചത്. 23 വർഷം മുൻപ് വി കെ പ്രകാശ് ഒരുക്കിയ 'ഫ്രീകി ചക്ര' എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ സംഗീത സംവിധാനം നിർവഹിച്ച ഔസേപ്പച്ചന് ശേഷം, ഇത് ആദ്യമായാണ് ഒരു മലയാളി സംവിധായകൻ ബോളിവുഡിൽ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന് വേണ്ടി ഗാനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു ഹിന്ദി സംവിധായകന് വേണ്ടിയാണു ഹിഷാം ഈ ഗാനം ഒരുക്കിയത് എന്നതും മലയാളികൾക്ക് ഏറെ അഭിമാനം പകരുന്ന വസ്തുതയാണ്.

മലയാളത്തിൽ 'ഹൃദയം" എന്ന ചിത്രത്തിലെ ട്രെൻഡ് സെറ്റർ ഗാനങ്ങൾ ഒരുക്കി ജനപ്രീതി നേടിയ ഹിഷാം, തെലുങ്കിലും തമിഴിലും ഗാനങ്ങൾ ഒരുക്കി വമ്പൻ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇത് കൂടാതെ കേരളാ ക്രൈം ഫയൽസ് വെബ് സീരിസിന് വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതവും ഹിഷാമിന്‌ വലിയ പ്രശംസ നേടിക്കൊടുത്തു. ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു കൊണ്ട് പിന്നണി ഗായകനായും ശ്രദ്ധ നേടിയിട്ടുണ്ട് ഈ പ്രതിഭ. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ ചിത്രത്തിന് സംഗീതമൊരുക്കി കന്നഡയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഹിഷാം.

Content Highlights: Song Composed by Hesham Abdul Wahab at republic day parade goes viral

dot image
To advertise here,contact us
dot image