

ടി20 ലോകകപ്പ് ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻറെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനാിടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും കൂടിക്കാഴ്ച്ച നടത്തി.
ഈ വിഷയത്തിൽ നടപടി ജനുവരി 30 വെള്ളിയാഴ്ച്ചയോ ഫെബ്രുവരി 2 തിങ്കളാഴ്ച്ചയോ ഉണ്ടായേക്കുമെന്ന് നഖ്‌വി അറിയിച്ചു.
'പ്രാധാനമന്ത്രിയുമായി ഒരു പ്രൊഡക്റ്റീവ് മീറ്റിങ് കഴിഞ്ഞു. ഐസിസിയുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. എല്ലാ സാധ്യതകളും മുൻ നിരത്തി ഒരു തീരുമാനം എടുക്കും അത് വെള്ളിയാഴ്ച്ചയോ തിങ്കളാഴ്ച്ചയോ പുറത്ത് വിടും,' നഖ്‌വി പറഞ്ഞു.
ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പിൻവാങ്ങിയതിന് ശേഷമാണ് നഖ്‌വിയുടെ സ്റ്റേറ്റ്‌മെന്റ്. അതേസമയം ലോകകപ്പ് കളിക്കാനുള്ള പാകിസ്ഥാൻ നിരയെ ഞായറാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.
Content Highlights- Mohsin Naqvi Breaks Silence After Meeting With Pakistan PM On T20 World Cup Row