അങ്ങനെയെങ്കില്‍ രണ്ട് ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കും; വാനോളം പുകഴ്ത്തി മുന്‍ താരങ്ങള്‍

ഗുവഹാത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ വെറും 10 ഓവറിലാണ് ഇന്ത്യ 154 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചത്.

അങ്ങനെയെങ്കില്‍ രണ്ട് ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കും; വാനോളം പുകഴ്ത്തി മുന്‍ താരങ്ങള്‍
dot image

ന്യൂസിലാന്‍ഡിനെതിരയുള്ള ട്വന്റി-20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ഇന്ത്യയെ വാനോളം പുകഴ്ത്തി മുന്‍ താരങ്ങളായ സൈമണ്‍ ഡൗളും സുനില്‍ ഗവാസ്‌കറും. ഗുവഹാത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ വെറും 10 ഓവറിലാണ് ഇന്ത്യ 154 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചത്.

മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീമിനെ ഇരുവരും പുകഴ്ത്തുകയായിരുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ രണ്ട് ടീമിനെ കളിപ്പിക്കുകയാണെങ്കില്‍ രണ്ട് ടീമും സെമി ഫൈനല്‍ കളിക്കുമെന്ന് മുന്‍ ന്യസിലാന്‍ഡ് താരം സൈമണ്‍ ഡൗള്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയല്ല ഇരു ടീമുകളും ഫൈനല്‍ കളിക്കുമെന്നാണ് സുനില്‍ ഗവാസ്‌കര്‍ നല്‍കിയ മറുപടി. ഇന്ത്യയുടെ പ്രതിഭാധാരാളിത്തമാണ് ഇത് കാണിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 48 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിനും കളി പിടിച്ചു.

Content Highlights- Simon Doull and Sunil Gavaskar praised Indian t2o team

dot image
To advertise here,contact us
dot image