വെറുംവയറ്റില്‍ ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്; ഡോക്ടര്‍ പറയുന്നു

വെറും വയറ്റില്‍ എന്താണ് നിങ്ങള്‍ ആദ്യം കഴിക്കുന്നത്? അതാണ് നിങ്ങളുടെ ആരോഗ്യം തീരുമാനിക്കുന്നത്

വെറുംവയറ്റില്‍ ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്; ഡോക്ടര്‍ പറയുന്നു
dot image

നിങ്ങള്‍ രാവിലെ എഴുന്നേറ്റാല്‍ എന്തായിരിക്കും ആദ്യം കഴിക്കുന്നത്. വെള്ളം കുടിക്കുമോ, അതോ ചായയോ കാപ്പിയോ ആണോ? എന്ത് തന്നെയായാലും അതിരാവിലെയുള്ള ശീലങ്ങളാണ് നിങ്ങളുടെ ആ ദിവസത്തിന്റെ ഗതി നിശ്ചയിക്കുന്നത്. അതായത് ഉണര്‍ന്നെഴുന്നേറ്റ ഉടനെ നിങ്ങള്‍ സ്വീകരിക്കുന്ന ജീവിതശൈലി ശീലങ്ങളോ അല്ലെങ്കില്‍ രാവിലെ വെറുംവയറ്റില്‍ ആദ്യം കഴിക്കുന്ന ഭക്ഷണമോ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ നന്നാക്കുകയോ നശിപ്പിക്കുകയോ ചെയ്യും. നമ്മളില്‍ ഭൂരിഭാഗവും ഭക്ഷണ കാര്യത്തില്‍ തെറ്റുകള്‍ വരുത്താറുണ്ട്. ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ.ശുഭം വാത്സ്യ ഒഴിഞ്ഞ വയറ്റില്‍ എന്തൊക്കെ കഴിക്കരുത് എന്നതിനെക്കുറിച്ച് തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ വിശദമാക്കുന്നു.

empty stomach  food

' കഫീന്‍, സിട്രസ് പാനിയങ്ങള്‍, ഹെവി സ്മൂത്തികള്‍ അല്ലെങ്കില്‍ ചില സലാഡുകള്‍ എന്നിവ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് കുടലിനെ പ്രകോപിപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയല്ല, മറിച്ച് അവയെ മികച്ച രീതിയില്‍ ക്രമീകരിക്കുക എന്നതാണ് പ്രധാനം' ഡോ ശുഭം പറയുന്നു.

ചായ,കാപ്പി അല്ലെങ്കില്‍ സിട്രസ് പാനിയങ്ങള്‍

രാവിലെ വെറും വയറ്റില്‍ ചായ,കാപ്പി,സിട്രസ് പഴങ്ങള്‍ എന്നിവ കുടിക്കുന്നത് ദോഷകരമാണ്. കാരണം ആമാശയം വളരെ സെന്‍സിറ്റീവാണ്. കഫീനും ആസിഡും നേരിട്ട് ആമാശയ പാളികളെ ഉത്തേജിപ്പിക്കുന്നു. ഇത് അസിഡിറ്റി,എരിച്ചില്‍, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ദിവസേനെയുളള ശീലമായി മാറുകയാണെങ്കില്‍ ആസിഡ് റിഫ്‌ളക്‌സിനുളള സാധ്യത വര്‍ധിക്കുന്നു.

empty stomach  food

വാഴപ്പഴം അല്ലെങ്കില്‍ പാല്‍ സ്മൂത്തികള്‍

ഡോക്ടറുടെ അഭിപ്രായത്തില്‍ രാവിലെ വാഴപ്പഴമോ പാലോ ചേര്‍ത്ത സ്മൂത്തികള്‍ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും അവ ദഹനത്തിന് വളരെ ബുദ്ധിമുട്ടാണ്. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ ഇത് ഗ്യാസ്, വയറ് വീര്‍ക്കല്‍,മന്ദത എന്നിവയ്ക്ക് കാരണമാകുന്നു.

empty stomach  food

വേവിച്ച പച്ചക്കറി കൊണ്ടുളള സാലഡ്

പച്ചക്കറികളില്‍ ലയിക്കാത്ത നാരുകള്‍ കൂടുതലാണ്. ഒഴിഞ്ഞ വയറ്റില്‍ ഈ നാരുകള്‍ കഴിക്കുന്നത് കുടിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. വേവിച്ച ഭക്ഷണത്തോടൊപ്പമോ ഭക്ഷണശേഷമോ പച്ചക്കറികള്‍ കഴിക്കുന്നത് ദഹനപ്രക്രീയ എളുപ്പമാക്കുന്നു.പോഷക സമൃദ്ധവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഏതെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.

Content Highlights :The lifestyle habits you adopt immediately after waking up or the first thing you eat in the morning on an empty stomach can make or break your health in the long run.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image