അമേരിക്കയിൽ ശൈത്യ കൊടുങ്കാറ്റ് ശക്തം; ​ഗൾഫ് മേഖലകളിലേക്കുള്ള നിരവധി വിമാന സർവീസുകൾ തടസപ്പെട്ടു

അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച തുടരുകയാണ്.

അമേരിക്കയിൽ ശൈത്യ കൊടുങ്കാറ്റ് ശക്തം; ​ഗൾഫ് മേഖലകളിലേക്കുള്ള നിരവധി വിമാന സർവീസുകൾ തടസപ്പെട്ടു
dot image

അമേരിക്കയിലെ ശക്തമായ ശൈത്യ കൊടുങ്കാറ്റിനെ തുടര്‍ന്ന് യുഎസില്‍ നിന്ന് യുഎഇ, ഖത്തര്‍ സെക്ടറുകളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. യുഎസിലേക്കുള്ള പല വിമാനസര്‍വീസുകളും റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തതായി എയര്‍ലൈനുകള്‍ അറിയിച്ചു.

യുഎസിലേക്കുള്ള സര്‍വീസുകളില്‍ എമിറേറ്റ്സും എത്തിഹാദും ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയും ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. എല്ലാ യാത്രക്കാരും വിമാനത്തിന്റെ സ്റ്റാറ്റസ് എപ്പോഴും പരിശോധിക്കണമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച തുടരുകയാണ്.

Content Highlights: A severe winter storm has intensified across parts of the United States, leading to disruptions in several flight services to Gulf regions. Airlines reported delays and cancellations due to adverse weather conditions. Passengers have been advised to check flight updates as authorities continue to monitor the situation and manage weather-related travel disruptions.

dot image
To advertise here,contact us
dot image