കഴിഞ്ഞ വർഷം തടഞ്ഞത് 1,000ത്തിലധികം കള്ളക്കടത്തുകള്‍; കണക്കുകളുമായി ഒമാൻ

എഐ അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ അതിര്‍ത്തി എത്തുന്നതിന് മുമ്പ് തന്നെ ഷിപ്പ്‌മെന്റുകള്‍ കണ്ടെത്താനാവും.

കഴിഞ്ഞ വർഷം തടഞ്ഞത് 1,000ത്തിലധികം കള്ളക്കടത്തുകള്‍; കണക്കുകളുമായി ഒമാൻ
dot image

ഒമാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷം 1,000ത്തിലധികം കള്ളക്കടത്തുകള്‍ തടഞ്ഞതായി കസ്റ്റംസ് ഡയറക്ടറേറ്റ്. 2024നെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനവ് ആണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സെയ്ദ് ബിന്‍ ഖാമിസ് അല്‍ ഗൈതി പറഞ്ഞു.

പരമ്പരാഗത നിയന്ത്രണ സംവിധാനത്തില്‍ നിന്ന് ആധുനിക സാങ്കേതി വിദ്യയുടെ സഹായത്തെടെയുള്ള പരിശോധനയിലേക്ക് കസ്റ്റംസ് മാറിയതായും അദ്ദേഹം വ്യക്തമാക്കി. എഐ അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ അതിര്‍ത്തി എത്തുന്നതിന് മുമ്പ് തന്നെ ഷിപ്പ്‌മെന്റുകള്‍ കണ്ടെത്താനാവും. കഴിഞ്ഞ വര്‍ഷത്തില്‍ ചരക്ക് ക്ലിയറന്‍സ് സമയം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നുവെന്നും കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

Content Highlights: Oman authorities have revealed that over 1,000 smuggling attempts were prevented during the previous year. The figures were released as part of official statistics highlighting intensified security and inspection measures. Officials said the crackdown helped curb illegal activities and strengthen border security across the country.

dot image
To advertise here,contact us
dot image