പാലോട് സിപിഐഎം പ്രവര്‍ത്തകന് മര്‍ദ്ദനം; പിന്നില്‍ ബിജെപിയെന്ന് ആരോപണം

കഴിഞ്ഞദിവസം പാലോട് ഇലവുപാടത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരന് മര്‍ദ്ദനമേറ്റിരുന്നു

പാലോട് സിപിഐഎം പ്രവര്‍ത്തകന് മര്‍ദ്ദനം; പിന്നില്‍ ബിജെപിയെന്ന് ആരോപണം
dot image

തിരുവനന്തപുരം: പാലോട് സിപിഐഎം പ്രവര്‍ത്തകന് മര്‍ദ്ദനം. 'ആര്‍എസ്എസ് ഭീകരത' എന്ന ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്തതിന് ബാബു രാജ് എന്ന യുവാവിനെ മർദ്ദിച്ചതെന്നാണ് വിവരം. പാലോട് ചല്ലിമുക്കിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു.

കഴിഞ്ഞദിവസം പാലോട് ഇലവുപാടത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരന് മര്‍ദ്ദനമേറ്റിരുന്നു. ക്ഷേത്രോത്സവത്തിനിടെ നടത്തിയ ഭക്തിഗാന പരിപാടിയില്‍ ഗണഗീതം പാടിയത് ചോദ്യം ചെയ്തതിലായിരുന്നു മര്‍ദ്ദനം. ഷാനിന്റെ കൈയ്ക്ക് പൊട്ടലേല്‍ക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കമ്പിപ്പാര കൊണ്ട് അടിച്ച് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

സംഭവത്തില്‍ ആറ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇലവുപാലം കൊല്ലയില്‍ അപ്പൂപ്പന്‍ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനില്‍ നടത്തിയ ഗാനമേളയില്‍ ഗണഗീതം പാടിയതാണ് സിപിഐഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത്.

Content Highlights: CPIM worker beaten up in Palode thiruvananthapuram

dot image
To advertise here,contact us
dot image