മന്ത്രി കെ രാജന് മൂന്നാമൂഴം; യുവത്വവും പരിചയസമ്പത്തും മുൻനിർത്തി പോരാട്ടത്തിനിറങ്ങാൻ സിപിഐ

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് രണ്ട് പുതുമുഖങ്ങൾ മത്സരരംഗത്ത് ഇറങ്ങിയേക്കും

മന്ത്രി കെ രാജന് മൂന്നാമൂഴം;  യുവത്വവും പരിചയസമ്പത്തും മുൻനിർത്തി പോരാട്ടത്തിനിറങ്ങാൻ സിപിഐ
dot image

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമൂഴത്തിന് ഒരുങ്ങുന്ന ഇടതുമുന്നണിയെ സംബന്ധിച്ച് സിറ്റിം​ഗ് സീറ്റുകൾ നിലനിർത്തുക എന്നത് നിർണ്ണായകമാണ്. സിറ്റിം​ഗ് സീറ്റുകൾ നിലനി‍ർത്തി ഭരണത്തുടർച്ചയിൽ സജീവ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് സിപിഐ. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ രം​ഗത്തിറക്കാനുള്ള ചർച്ചകളിലാണ് സിപിഐ നേതൃത്വം.

2021ൽ 23 സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സിപിഐയ്ക്ക് 17 സീറ്റുകളിലാണ് വിജയിക്കാൻ സാധിച്ചത്. മൂന്ന് ടേം പൂർത്തിയാക്കിയവരെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തി പുതിയ ആളുകളെ പരിഗണിക്കാനാണ് സിപിഐ നീക്കം. നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നുള്ള മന്ത്രിമാർക്ക് പുറമെ രണ്ട് പേരെ കൂടി മത്സരരം​ഗത്ത് ഇറക്കാനാണ് സിപിഐ ആലോചിക്കുന്നത്. ഇതിൽ ചടയമം​ഗലത്ത് നിലവിലെ സിറ്റിം​ഗ് എംഎൽഎയും സ്ഥാന സെക്രട്ടറിയേറ്റ് അം​ഗവുമായ ജെ ചിഞ്ചുറാണിക്ക് പകരം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം ആർ രാജേന്ദ്രനെ മത്സരരം​ഗത്ത് ഇറക്കാനാണ് സിപിഐ ആലോപിക്കുന്നത്. ചിഞ്ചുറാണി ചടയമംഗലത്ത് തുടരട്ടെ എന്നാണ് തീരുമാനമെങ്കിൽ ആർ രാജേന്ദ്രനെ ചാത്തന്നൂരിൽ മത്സരിപ്പിക്കാനാണ് നീക്കം. ചടയമംഗലത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ ചിഞ്ചുറാണിയെ ചാത്തന്നൂരിൽ മത്സരിപ്പിക്കാനും ആലോചനയുണ്ട്. കൈപ്പമം​ഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജനെയും സിപിഐ പരി​ഗണിക്കുന്നുണ്ട്. മന്ത്രി കെ രാജനെ ടേം വ്യവസ്ഥയിൽ ഇളവ് നൽകി ഒല്ലൂരിൽ നിന്നും വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഐ.

നിലവിൽ സ്ഥാനാർത്ഥികളായി സിപിഐ പരി​ഗണനയിലുള്ളവർ ഇവരാണ്

  • നെടുമങ്ങാട് - ജി ആര് അനിൽ
  • ചിറയിൻകീഴ് - മനോജ് ബി എടമന
  • ചാത്തന്നൂർ - ചിഞ്ചുറാണി / അഡ്വ ആർ രാജേന്ദ്രൻ / അപ്രതീക്ഷിത സ്ഥാനാർത്ഥിയും പരിഗണനയിലുണ്ട്
  • പുനലൂർ - ലിജു ജമാൽ / ആർ സജിലാൽ
  • ചടയമംഗലം - ആർ രാജേന്ദ്രൻ
  • കരുനാഗപ്പള്ളി - അഡ്വ. എം എസ് താര
  • അടൂർ - സി എ അരുൺ
  • ഹരിപ്പാട് - ടി ടി ജിസ്മോൻ
  • ചേർത്തല - പി പ്രസാദ്
  • വൈക്കം - പി പ്രദീപ്
  • പീരുമേട് - കെ സലീംകുമാർ / ജില്ലക്ക് പുറത്ത് നിന്നുള്ള ഒരാളും പരിഗണനയിൽ
  • പറവൂർ - കെ എം ദിനകരൻ / പൊതുസ്വതന്ത്രൻ
  • മൂവാറ്റുപുഴ - എൻ അരുൺ / എൽദോ എബ്രഹാം
  • ത്യശ്ശൂർ - പി ബാലചന്ദ്രൻ
  • ഒല്ലൂർ - കെ രാജൻ
  • നാട്ടിക - സി സി മുകുന്ദൻ
  • കൈപ്പമംഗലം - കെ കെ വത്സരാജ്
  • കൊടുങ്ങല്ലൂർ - അഡ്വ. വി ആർ സുനിൽകുമാർ
  • മണ്ണാർകാട് - പി കബീർ / പി നൌഷാദ്
  • പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ
  • എറനാട് - ഷഫീർ കീശ്ശേരി / അഡ്വ. കെ കെ സമദ് / പൊതുസ്വതന്ത്രൻ
  • തിരൂരങ്ങാടി - നിയാസ് പുളിക്കലകത്ത്
  • മഞ്ചേരി - അജിത് കൊളാടി / ഡിബോണ നാസർ / പൊതുസ്വതന്ത്രൻ
  • നാദാപുരം - പി വസന്തം/ പി ഗവാസ്
  • കാഞ്ഞങ്ങാട് - ഗോവിന്ദൻ വള്ളിക്കാപ്പിൽ

Content Highlights: Ahead of the Kerala Assembly Election 2026, CPI leader and Revenue Minister K. Rajan is set for a potential third term. The CPI introduces youth and experience criteria for succession to power, balancing fresh faces with seasoned leaders in the LDF coalition.

dot image
To advertise here,contact us
dot image