വൈഭവിന്റെയും ആരോണിന്റെയും സെഞ്ച്വറികൾക്ക് മറുപടിയില്ല;ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക്

ജയത്തോടെ പരമ്പര ഇന്ത്യ തൂത്തുവാരി

വൈഭവിന്റെയും ആരോണിന്റെയും സെഞ്ച്വറികൾക്ക് മറുപടിയില്ല;ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക്
dot image

ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 233 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 35 ഓവറിൽ 160 റൺസിൽ അവസാനിച്ചു.

വെടിക്കെട്ട് സെഞ്ച്വറികളുമായി വൈഭവ് സൂര്യവന്‍ഷിയും മലയാളി താരം ആരോണ്‍ ജോര്‍ജും ഇന്ത്യയ്ക്കായി തിളങ്ങി. 74 പന്തിൽ 127 റൺസ് നേടിയാണ് വൈഭവ് പുറത്തായത്. പത്ത് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ് .116 പന്തിൽ 16 ഫോറുകൾ അടക്കം 118 റൺസാണ് ആരോൺ നേടിയത്.

ബൗളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി കിഷൻ സിങ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ മലയാളി താരം മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ പരമ്പര ഇന്ത്യ തൂത്തുവാരി. 14 കാരൻ വൈഭവ് സൂര്യവംശിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങിയിരുന്നത്.

Content Highlights-ind vs sa under 19; vaibhav suryavanshi team win the series

dot image
To advertise here,contact us
dot image