

റിയാദ്: സൗദി മദീനയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 10 വയസ്സുകാരി കൂടി മരിച്ചു. ഫാദിയ ഫാത്തിമയാണ് മരിച്ചത്.
മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവര്‍ സമാനവാഹനാപടത്തില്‍ മരിച്ചിരുന്നു. ഇതോടെ മരണം അഞ്ച് ആയി.
ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലും കുടുംബവും മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു. കുടുംബം സഞ്ചരിച്ച വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജിദ്ദ-മദീന റോഡില്‍ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.
വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലിന്റെ കുടുംബം സന്ദര്‍ശന വിസയില്‍ ജിദ്ദയിലെത്തിയതാണ്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലും. സകുടുംബം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.
Content Highlights: 10-year-old girl dies after being injured in a car accident in Medina Saudi Arabia