ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാരെ പുറത്തിറക്കി

44 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാരെ പുറത്തിറക്കി
dot image

ബെംഗളൂരു: കര്‍ണാടക മൈസൂരു-നഞ്ചന്‍കോട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ രക്ഷപ്പെട്ടു. 44 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഇവരെ ബത്തേരിയില്‍ എത്തിക്കും.

ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. മുന്‍ഭാഗത്ത് തീപടരുന്നത് കണ്ടതോടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന് മുന്‍പില്‍ പോയ വാഹനങ്ങളിലെ യാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ ഫോണും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു.

Content Highlights: KSRTC bus coming from Bengaluru to Kozhikode catches fire

dot image
To advertise here,contact us
dot image