

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ച്ചകളില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ച്ചകളില്‍ രാത്രി ഒന്‍പതിന് കോട്ടയത്തുനിന്നും ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച്ച രാവിലെ ആറരയോടെ തിരിച്ച് വഡോദരയിലെത്തും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ ട്രെയിന്‍ സര്‍വീസില്‍ സ്‌റ്റോപ്പുകളുണ്ടാകും.
തെലങ്കാനയിലെ ചെര്‍ലപ്പളളിയില്‍ നിന്നും മംഗലുരുവിലേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 24-നും 28-നുമാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. ചെര്‍ലപ്പളളിയില്‍ നിന്ന് രാത്രി 11.30-ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ 26-ന് രാവിലെ ആറുമണിക്ക് മംഗലുരുവിലെത്തും. 26-നും 30-നും രാവിലെ 9.55-ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചുമണിയോടെ ചെര്‍ലപ്പളളിയില്‍ എത്തും. ഈ ട്രെയിനുകള്‍ക്ക് കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉണ്ടാവുക.
Content Highlights: Special train services to Kerala on Christmas and New Year Season