മെട്രോ നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി; പ്രതിഷേധം, കലൂരിൽ വെള്ളക്കെട്ട്

ശാശ്വതപരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് ഉമ തോമസ്

മെട്രോ നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി; പ്രതിഷേധം, കലൂരിൽ വെള്ളക്കെട്ട്
dot image

എറണാകുളം: മെട്രോ നിർമാണത്തിനിടെ കലൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി. പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പിന്നാലെ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ റോഡിൽ പ്രതിഷേധിച്ചു. സ്റ്റേഡിയം പാലാരിവട്ടം റോഡിലാണ് പ്രതിഷേധം. കൗൺസിലറും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് അടക്കമുള്ളവർ സ്ഥലത്തെത്തി.

ഒരു സംഘാടനവുമില്ലാതെ, വാട്ടർ അതോറിറ്റിയോട് സംസാരിക്കുക പോലും ചെയ്യാതെയാണ് കെഎംആർഎൽ പൈലിങ് നടത്തുന്നത്. പലവട്ടം പലയിടത്തായി ഇത്തരത്തിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. കുടിവെള്ളത്തിന് പരിഹാരമില്ലാതെ ആളുകൾ കഷ്ടപ്പെടുകയാണ്. ശാശ്വതപരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്നും ഉമ തോമസ് പറഞ്ഞു.

Content Highlights: water pipe line broken at kochi, protest

dot image
To advertise here,contact us
dot image