ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസും BJPയും സംയുക്തമായി സന്തോഷിക്കുന്നു; ജോൺ ബ്രിട്ടാസ്

'കേരളത്തിൽ ബുൾഡോസറുകൾ കയറിയിറങ്ങാത്തതിന്റെ പ്രധാന കാരണം കേരളം പടച്ചട്ടയായി നിലകൊള്ളുന്നതിനാൽ'

ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസും BJPയും സംയുക്തമായി സന്തോഷിക്കുന്നു; ജോൺ ബ്രിട്ടാസ്
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസും ബിജെപിയും സംയുക്തമായി സന്തോഷിക്കുന്നുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി. ഇവരുടെ സംയുക്ത സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചത്. ജനഹിതം മനസ്സിലാക്കി തിരുത്തൽ നടപടികളുമായി ഇടതുപക്ഷം മുന്നോട്ടു പോകുമെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിൽ ബുൾഡോസറുകൾ കയറിയിറങ്ങാത്തതിന്റെ പ്രധാന കാരണം കേരളം പടച്ചട്ടയായി നിലകൊള്ളുന്നതിനാലാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും ഇടതുപക്ഷം മുന്നോട്ട് പോകുമെന്നും ബ്രിട്ടാസ് പറയുന്നു. രാജ്യസഭയിലെ അദ്ദേഹത്തിന്‌റെ പ്രസംഗദൃശ്യത്തോടൊപ്പമാണ് പോസ്റ്റ്.

ജോൺ ബ്രിട്ടാസിന്റെ കുറിപ്പിന്റെ പൂർണരൂപം...

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസും ബിജെപിയും സംയുക്തമായി സന്തോഷിക്കുന്നുണ്ട്. ഇവരുടെ സംയുക്ത സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചത്. ജനഹിതം മനസ്സിലാക്കി തിരുത്തൽ നടപടികളുമായി ഇടതുപക്ഷം മുന്നോട്ടു പോകും. എന്നാൽ തീവ്രപക്ഷങ്ങളെ കൂടെ നിർത്തി കോൺഗ്രസ് നടത്തുന്ന കസർത്ത് ആർഎസ്എസിനെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ അതിന്റെ ക്രെഡിറ്റിനു വേണ്ടി വിലപേശിയവരാണ് കോൺഗ്രസും ആർഎസ്എസും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയിച്ചു എന്നുപറഞ്ഞ് പരസ്പരം അനുമോദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമാണ്. കേരളത്തിൽ ബുൾഡോസറുകൾ കയറിയിറങ്ങാത്തതിന്റെ പ്രധാന കാരണം കേരളം പടച്ചട്ടയായി നിലകൊള്ളുന്നതിനാലാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും ഇടതുപക്ഷം മുന്നോട്ട് പോകും.
കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ സംഖ്യ വാങ്ങി തിരഞ്ഞെടുപ്പുകൾ അപ്പാടെ റാഞ്ചുന്ന തലത്തിലേക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. പണാധിപത്യവും പേശിബലവുമാണ് തെരഞ്ഞെടുപ്പുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിലാണ് കോർപ്പറേറ്റുകൾ കേന്ദ്ര ഭരണകക്ഷിക്ക് സംഭാവന നൽകുന്നത്. രാജ്യസഭയിൽ നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ ചർച്ചയിൽ നിന്നും…

Content Highlights : John Brittas says Congress and BJP jointly happy over the setback to the LDF in the local elections

dot image
To advertise here,contact us
dot image