രാഹുല്‍ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ: ഇവിടെ പ്രാർത്ഥിച്ചാൽ കേസ് ശുഭകരമായി അവസാനിക്കുമെന്ന് വിശ്വാസം

നേരത്തെ നടന്‍ ദിലീപും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു

രാഹുല്‍ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ: ഇവിടെ പ്രാർത്ഥിച്ചാൽ കേസ് ശുഭകരമായി അവസാനിക്കുമെന്ന് വിശ്വാസം
dot image

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോട്ടയത്ത്. പൊന്‍കുന്നം ചെറുവളളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ സന്ദര്‍ശനം നടത്തി. ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്താറുളളത്. നേരത്തെ നടന്‍ ദിലീപും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു.

ഇന്ന് രാവിലെ പത്തനംതിട്ടയില്‍ അടൂരിലും രാഹുല്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. സ്‌കൂട്ടറിലാണ് രാഹുല്‍ വീടിന് സമീപത്തെ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചത്. രാഹുലിന്റെ നീക്കം നിരീക്ഷിച്ച് പൊലീസും പിന്നിലുണ്ടായിരുന്നു. അടൂര്‍ നെല്ലിമുകളിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടും പൊലീസ് നിരീക്ഷണത്തിലാണ്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുളള ഹര്‍ജി ഹൈക്കോടതിയിലാണഅ. ജാമ്യം റദ്ദാക്കിയാല്‍ ഉടന്‍ അറസ്റ്റിനാണ് പൊലീസ് നിരീക്ഷണം തുടരുന്നതെന്നാണ് സൂചന.

ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരുന്നു. ഡിസംബർ 18ന് ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും. മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെ നേരത്തെ രാഹുലിൻ്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഈ നടപടിയും കോടതി ഡിസംബർ 18വരെ നീട്ടിയിട്ടുണ്ട്. രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് വന്നത്. പിന്നാലെ കുന്നത്തൂർമേട് എത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: Rahul Mamkoottathil MLA Visit Judgiyammavan kovil at kottayam

dot image
To advertise here,contact us
dot image