

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടിരിക്കുകയാണ്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതില്‍ ദിലീപിനെതിരെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാനാകത്തിനെ തുടര്‍ന്നാണ് നടനെയും മറ്റ് ചില പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടത്. ഇതിന് പിന്നാലെ ഗൂഢാലോചനാക്കുറ്റവും അതിന്റെ നിയമവശങ്ങള്‍ തെളിയിക്കുന്ന രീതിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുകയാണ്.
എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കുക എന്നത് ഏറെ ശ്രമകരമാണെന്ന് ദീപക് പറയുന്നു. ഗൂഢാലോചനക്കേസുകളില്‍ അത് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷന് മാത്രമാണെന്നും പ്രതിയ്ക്ക് ഒന്നും തെളിയിക്കേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, രാജീവ് ഗാന്ധി കേസ് പോലെ ഗൂഢാലോചനാക്കുറ്റം തെളിയിക്കപ്പെട്ട കേസുകളെ കുറിച്ചും കുറിപ്പില്‍ ദീപക് സംസാരിക്കുന്നുണ്ട്. ഡല്‍ഹിയിലെ സഞ്ജയ് ചന്ദ്ര കേസാണ് അദ്ദേഹം പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ കേസില്‍ കുറ്റകൃത്യത്തിന് മുന്‍പുള്ള ഗൂഢാലോചനയേക്കാള്‍ കൃത്യം നടന്നതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രതിയെ കുടുക്കിയത്. നടിയെ ആക്രമിച്ച കേസിലും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ദീപക് വ്യക്തമാക്കുന്നു.
അതേസമയം, ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു വിധിക്ക് പിന്നാലെ ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന പറഞ്ഞിടത്താണ് തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചതെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും കുറച്ച് ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്ന് കള്ളക്കഥ മെനഞ്ഞെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. കരിയറും ഇമേജും ജീവിതവും നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും നടന്‍ പറഞ്ഞിരുന്നു.
വിചാരണക്കോടതി വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍
അറിയിച്ചിരിക്കുന്നത്. അന്തിമ വിധി വരുന്നത് വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്നും മേല്‍ക്കോടതികളില്‍ പോയി പോരാടുമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഗൂഡാലോചന (conspiracy) കേസുകളില്‍ ശിക്ഷ ലഭിക്കുന്നത് ഇന്ത്യയില്‍ അത്യപൂര്‍വ്വമാണ്. ശിക്ഷ വിധിക്കാന്‍ കുറ്റം സംശയാതീതമായി തെളിഞ്ഞിരിക്കണം എന്നും അതിനുള്ള സുപ്രീം കോടതിയുടെ കര്‍ശനമായ ഗൈഡ് ലൈനുകളും ഉണ്ട്.
'To constitute a conspiracy, meeting of minds of two or more persons for doing an illegal act or an act by illegal means is the first and primary condition…'
'…mere knowledge, even discussion, of the plan would not constitute conspiracy.'
'each one of the circumstances should be proved beyond reasonable doubt and such circumstances proved must form a chain of events from which the only irresistible conclusion is about the guilt of the accused which can be safely drawn and no other hypothesis of the guilt is possible.'
'Agreement is essential. It is not necessary that all the conspirators must know each and every detail of the conspiracy.'
വലിയ പാടാണ്! ബര്‍ഡന്‍ ഓഫ് പ്രൂഫ് അത്ര കനത്തതാണ്. നിയമപരമായി presumption of innocence ബാധകമാണ്. പ്രതിക്ക് ഒന്നും പ്രൂവ് ചെയ്യേണ്ടതില്ല, the entire onus of proof on the prosecution!
എന്നാല്‍ ഗൂഡാലോചനക്കേസില്‍ ശിക്ഷ കിട്ടിയിട്ടില്ലേ? തീര്‍ച്ചയായും ഉണ്ട്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ രീിുെശൃമര്യ വെച്ചാണ് മിക്കവര്‍ക്കും ശിക്ഷ കിട്ടിയത്. ഇനി വലിയ പൊളിറ്റിക്കലി മോട്ടിവേറ്റഡ് കേസുകള്‍ ഒഴിച്ചാലും വിദ്യാ ജെയിന്‍ കൊലക്കേസ്, മഹാരാഷ്ട്രയില്‍ നടന്ന റോബറി കേസ്, ഡല്‍ഹിയില്‍ സഞ്ജയ് ചന്ദ്ര BMW കാറിടിച്ച് കൊലപാതകം നടത്തിപ്പിച്ച കേസ് ഒക്കെ ഗൂഡാലോചന തെളിഞ്ഞിട്ടുണ്ട്.
ഇതില്‍ സഞ്ജയ് ചന്ദ്രയുടെ കേസ് ഇവിടെ പ്രത്യേകിച്ച് പ്രസക്തമാണ്. കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയല്ല അതില്‍ തെളിഞ്ഞത് എന്നാണ് മനസ്സിലാക്കുന്നത്. കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള ഗൂഡാലോചനയാണ് തെളിഞ്ഞത്. പാനിക്കായ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും നടത്തിയ ശ്രമങ്ങള്‍ തെളിവുകളായി മാറുകയായിരുന്നു. ചെയിന്‍ ഓഫ് ഇവന്റ്‌സ്, പണമിടപാടുകള്‍ ഒക്കെ തെളിഞ്ഞു അതോടെ. അമ്മാതിരി ഒരുപാട് പരിപാടികള്‍ ഈ കേസിലും പ്രതി കാണിച്ചുകൂട്ടിയിട്ടുണ്ട്.
നല്ല ഒരു ഭാഗം പ്രോസിക്യൂഷന്‍ സാക്ഷികളും കൂറുമാറിയ കേസാണ്. (മൊഴിയില്‍ ഉറച്ചുനിന്ന കുറച്ചുപേരുമുണ്ട്. ബാലചന്ദ്രകുമാര്‍, മഞ്ജു വാര്യര്‍, മുകേഷ്, ലാല്‍ തുടങ്ങിയവര്‍). അത്ഭുതങ്ങള്‍ ഉണ്ടാവുമെന്ന് ആശിക്കുക!
Content Highilights: Dileep Actress Attack case verdict: a FB post about conspiracy chargers and Indian laws goes viral