'വിടവാങ്ങൽ മത്സരം വേണം'; വിരമിക്കൽ തീരുമാനം പിൻവലിച്ച് ശാക്കിബുൽ ഹസൻ

ബംഗ്ലാദേശിന്റെ ഇതിഹാസ താരമായ ശാക്കിബുൽ ഹസൻ ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു.

'വിടവാങ്ങൽ മത്സരം വേണം'; വിരമിക്കൽ തീരുമാനം പിൻവലിച്ച്  ശാക്കിബുൽ ഹസൻ
dot image

ബംഗ്ലാദേശിന്റെ ഇതിഹാസ താരമായ ശാക്കിബുൽ ഹസൻ ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും രാജ്യത്തിനായി ഇനിയും കളിക്കാൻ ആഗ്രഹിക്കുന്നതായി താരം പറഞ്ഞു. കഴിഞ്ഞ വർഷം ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ഒരുവർഷത്തിലേറെയായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല.

'ഔദ്യോഗികമായി ഞാൻ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിട്ടില്ല. ഇക്കാര്യം ആദ്യമായാണ് തുറന്നുപറയുന്നത്. ബംഗ്ലാദേശിനായി വീണ്ടും കളത്തിലിറങ്ങി ടെസ്റ്റും ഏകദിനവും ട്വന്‍റി20യും ഉൾപ്പെടുന്ന ഒരു പരമ്പര കൂടി കളിച്ച് എല്ലാ ഫോർമാറ്റിൽ നിന്നും ഒരേസമയം വിരമിക്കാനാണ് എന്റെ ആഗ്രഹം, ശാക്കിബ് കൂട്ടിച്ചേർത്തു.

അതേ സമയം അവാമി ലീഗിന്‍റെ മുൻ എം.പി കൂടിയായ ശാക്കിബിന്‍റെ പേരിൽ ഇപ്പോൾ രാജ്യത്ത് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ അവാമി ലീഗ് സർക്കാറിന് വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ ഫലമായി ഭരണം നഷ്ടപ്പെട്ടിരുന്നു. ഇതോടെ ശാക്കിബ് നിലവിലെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി.

38 കാരനായ ശാക്കിബ് ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. എല്ലാ ഫോർമാറ്റിലുമായി 14,000 റൺസും 700 വിക്കറ്റും നേടിയിട്ടുണ്ട്.

Content highlights: Shakib Al Hasan Reverses Retirement, Farewel

dot image
To advertise here,contact us
dot image