രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികയില്‍ കൊളസ്‌ട്രോള്‍ മരുന്നിന്റെ സാന്നിധ്യം; സിയാക് മരുന്ന് തിരിച്ച് വിളിച്ചു

ഈ മരുന്നില്‍ കൊളസ്‌ട്രോള്‍ മരുന്നായ ezetimibe ന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു

രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികയില്‍ കൊളസ്‌ട്രോള്‍ മരുന്നിന്റെ സാന്നിധ്യം; സിയാക് മരുന്ന് തിരിച്ച് വിളിച്ചു
dot image

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുളള മരുന്ന് മറ്റൊരു മരുന്നുമായി കലരാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ മരുന്ന് സ്വമേധയാ തിരിച്ചുവിളിച്ചു. ന്യൂജേഴിസിയിലെ എല്‍മ്‌വുഡ് പാര്‍ക്കില്‍ യുഎസ് ആസ്ഥാനമായുള്ള ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നുകള്‍ തിരിച്ചു വിളിച്ചത്. 'സിയാക്' ബ്രാന്‍ഡ് നാമത്തില്‍ വരുന്ന 'ബിസോപ്രോളോള്‍ ഫ്യൂമറേറ്റ്, ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളികളാണ് (bisoprolol fumarate and hydrochlorothiazide tablets) തിരികെ വിളിച്ചത്.

recalled blood pressure medication ziac

റിസര്‍വ് സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഈ മരുന്നില്‍ കൊളസ്‌ട്രോള്‍ മരുന്നായ Ezetimibe ന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തിരിച്ചുവിളിച്ച മരുന്നിനെ ക്ലാസ് -3 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യപരമായ ഗുരുതര പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറവാണ്.

recalled blood pressure medication ziac

WebMD റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ബിസോപ്രോളോള്‍ ഫ്യൂമറേറ്റ്, ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളികകള്‍ ഹൃദയത്തിലെ ബീറ്റാ-1 റിസപ്റ്ററുകളെ തടയുകയും ഹൃദയം സാധാരണ നിലയില്‍ മിടിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹ്യദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

2.5മില്ലിഗ്രാം മുതല്‍ 6.25 മില്ലിഗ്രാം വരെ ഡോസേജുകളിലുള്ള കുറിപ്പടി മരുന്നിനെയാണ് തിരിച്ചുവിളിക്കുന്നത്. തിരിച്ചുവിളിച്ച മരുന്നുകള്‍ ആളുകളുടെ കൈവശമുണ്ടെങ്കില്‍ എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച് നിര്‍മ്മാതാവോ എഫ്ഡിഎയോ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും ഈ മരുന്നകള്‍ കൈവശമുണ്ടെങ്കില്‍ അത് നിര്‍ദ്ദേശിച്ച ഡോക്ടറെ ബന്ധപ്പെടണമെന്ന് GoodRx നിര്‍ദ്ദേശിക്കുന്നു.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് ഒരു ഡോക്ടറുകളുടെ സേവനം തേടേണ്ടതാണ്)

Content Highlights :Presence of cholesterol drug in blood pressure pill; Ziac drug recalled

dot image
To advertise here,contact us
dot image