

ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ശീലമാണ് രാവിലെ എഴുന്നേൽക്കുന്നതിന് പിന്നാലെ വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കുന്നതെന്ന് പറയുകയാണ് ഡോ ജോൺ വാലൻടൈൻ. രാവിലെ ചൂട് വെള്ളം കുടിക്കുമ്പോൾ ദഹനത്തെ സഹായിക്കുന്നതിനൊപ്പം രക്തയോട്ടം മികച്ച രീതിയിലാക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ചൂട് വെള്ളം കുടിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കുമെന്നും ഡോ ജോൺ വിശദീകരിക്കുന്നുണ്ട്.
രാവിലെ തന്നെ ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലെ അവയവങ്ങളെ വിഷമുക്തമാക്കുന്ന പ്രക്രിയയ്ക്ക് വിധേയമാക്കും. ചൂട് വെള്ളം ശരീരത്തിലെ ലിംഫാറ്റിക്ക് സിസ്റ്റത്തെ ഉണർത്തും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളും ഇതോടെ ശരീരം കൂടുതൽ ശുദ്ധീകരിക്കപ്പെടും. ഇവിടെയും തീരുന്നില്ല, സ്ഥിരം ചൂട് വെള്ളം കുടിക്കുന്ന ശീലം നിങ്ങൾ ഭക്ഷണക്രമം മാറ്റാതെ തന്നെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ കഴിയും.
ഡോ ജോൺ പറയുന്നത്, വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തകുഴലുകൾ വികസിക്കാൻ കാരണമാകുമെന്നാണ്. ഇതോടെ രക്തയോട്ടം നന്നായി നടക്കും. പോഷകങ്ങൾ ശരീരത്തിൽ പെട്ടെന്ന് എത്തിച്ചേരുന്നതിനൊപ്പം മെറ്റബോളിക്ക് വേസ്റ്റ് പെട്ടെന്ന് തന്നെ പുറന്തള്ളപ്പെടുകയും ചെയ്യും. ഇതിന്റെ ഫലമെന്ന് പറയുന്നത് ഈ ശീലമുള്ളയാളുടെ ദഹനവ്യവസ്ഥ കൂടുതൽ ഊർജ്ജ്വസ്വലമായിരിക്കുമെന്നാണ്. മാത്രമല്ല ശരീരത്തിന്റെ ആരോഗ്യവും വർധിക്കും.
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ചൂട് വെള്ളം ഉത്തേജിപ്പിക്കുന്നതിനൊപ്പം പോഷകാംശങ്ങളുടെ ആഗീരണവും മെച്ചപ്പെടുത്തു. വയറിനുള്ളിലുണ്ടാകുന്ന അസ്വസ്ഥകൾ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ തലവേദന അപ്രത്യക്ഷമാകും. ഡീഹൈഡ്രേഷൻ മൂലമുള്ള മൈഗ്രൈൻ അല്ലെങ്കൽ പേശികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ഇതൊരു പരിഹാരമാണ്. ക്ലിയർ സ്‌കിൻ, നിറത്തിലുണ്ടാകുന്ന തിളക്കം, ചർമത്തിന്റെ ഇലാസ്തിക തിരികെ ലഭിക്കുക തുടങ്ങിയ നേട്ടങ്ങളും ഈ ശീലത്തിലൂടെ ലഭിക്കും.
Content Highlights: benefits ofdrinking hot water in empty stomach