

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ടു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും നേടി പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കി മികച്ച ഫോമിലായിരുന്നു വിരാട് കോഹ്‌ലി. എന്നാൽ മത്സരങ്ങൾക്ക് ശേഷം പരിശീലകൻ ഗൗതം ഗംഭീറുമായി അത്ര രസത്തിലായിരുന്നില്ല കോഹ്‌ലിയുടെ ഇടപെടൽ.
ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം ഡ്രസിങ് റൂമിൽ ഗംഭീറിനെ ഗൗനിക്കാതെ കടന്നുപോകുന്നതും കേക്ക് മുറിച്ചുള്ള വിജയഘോഷത്തിൽ പങ്കെടുക്കാത്തതും വാർത്തയായിരുന്നു. ഇപ്പോഴിതാ മൂന്നാം ഏകദിനം ജയിച്ച് പരമ്പര നേടിയ ശേഷമുള്ള മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Just watch hug between Virat Kohli and Gautam Gambhir 😭😭#INDvsSA pic.twitter.com/cP0Zblt8mk
— Aman Sharma🧣 (@iaman2006) December 6, 2025
മത്സര ശേഷം താരങ്ങളുമായി വിജയാഹ്ലാദം പങ്കിടുന്ന കോഹ്‌ലി, പരിശീലകന്‍ ഗൗതം ഗംഭീറിനോട് അത്ര സന്തോഷത്തോടെയല്ല പെരുമാറിയത്. മത്സരശേഷം എല്ലാ സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഹസ്തദാനം നല്‍കിയിരുന്നു കോഹ്‌ലി. ഗൗതം ഗംഭീറിന് അടുത്ത് എത്തുമ്പോള്‍ പക്ഷെ താരത്തിന്റെ ചിരിയും ശരീരപ്രകൃതിയും അപ്പാടെ മാറുന്നതും ദൃശ്യങ്ങളിൽ കാണാം.
രോഹിത് ശർമയെ വിരാട് ഹഗ് ചെയ്തതിനു പിന്നാലെയാണ് ഗംഭീർ അടുത്തെത്തുന്നത്. എന്നാൽ അതുവരെ എല്ലാവരെയും കെട്ടിപ്പിടിച്ച കോഹ്‌ലി ഗംഭീറിന് കൈ കൊടുക്കുക മാത്രം ചെയ്ത് മുന്നോട്ടു പോയി.
നേരത്തെ ഗംഭീറും കോഹ്‌ലിയുമാണ് തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സെലക്ഷൻ കമ്മിറ്റിയംഗവും മുൻ താരവുമായ പ്രഗ്യാൻ ഓജയെ ബിസിസിഐ ചുമതലപ്പെടുത്തിയതായും വിവരമുണ്ടായിരുന്നു. ജനുവരിയിൽ, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലാണ് വിരാട് ഇനി ഇന്ത്യൻ ടീമിനു വേണ്ടി കളിക്കുക.
Content highlights: VIDEO ;virat kohlis gautam gambhir after win; viral