

തട്ടത്തിൻ മറയത്ത്, പ്രേമം, വടക്കൻസ് സെൽഫി തുടങ്ങി സിനിമകളിലൂടെ മലയാളികളുടെ മനസിലേക്ക് കയറിയ നടനായിരുന്നു നിവിൻ പോളി. അടുത്തിടെയായി നടന് വമ്പൻ ഹിറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് നടൻ. നടന്റേതായി അണിയറയിൽ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയുകയാണ് നടൻ. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പ്രേമം കഴിഞ്ഞപ്പോൾ കാമുക വേഷങ്ങളുടെ കുത്തൊഴുക്കായിരുന്നു. അവയിൽ നിന്ന് മാറി ഉടനേ ചെയ്തത് ആക്ഷൻ ഹീറോ ബിജു എന്ന സിനിമ ആയിരുന്നു. എന്നാൽ മുൻ മാതൃകകളില്ലാത്തൊരു ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. സ്ഥിരം കണ്ടുപരിചയിച്ച പൊലീസ് കഥകളിൽനിന്ന് വ്യത്യസ്തമായൊന്ന് എന്നാണ് എബ്രിഡ് ഷൈൻ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. വ്യത്യസ്തമായ വേഷങ്ങൾ ഏറ്റെടുക്കുമ്പോഴെല്ലാം സംശയങ്ങൾ കൂടെയുണ്ടാകും. 1983 യിലെ അച്ഛൻ വേഷം ചലഞ്ചിങ്ങായിരുന്നു.
കഥാപാത്രത്തിന്റെ പലതരത്തിലുള്ള ഗെറ്റപ്പുകൾ പരീക്ഷിച്ചുനോക്കി. പ്രേക്ഷകർ എങ്ങനെ ഉൾക്കൊള്ളുമെന്നതിനെ കുറിച്ച് അവസാനം വരെ ആശങ്കയുണ്ടായിരുന്നു. കഥ കേൾക്കുമ്പോൾ മനസിൽ കയറിക്കൂടുന്ന ചിത്രങ്ങളുമായി സഹകരിക്കുന്നതാണ് രീതി. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ കഥാപാത്രം അങ്ങനെ ഇഷ്ടപ്പെട്ട് വിനീതിന്റെ പുറകെക്കൂടി അവനെ വെറുപ്പിച്ച് വാങ്ങിയെടുത്ത ഒന്നാണ്,' നിവിൻ പോളി പറഞ്ഞു.
അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ എന്ന സിനിമയാണ് നിവിൻ പോളിയുടേതായി റീലിസിനൊരുങ്ങുന്നത്. ഒരു പക്കാ ഫണ്‍ പടമാകും സര്‍വ്വം മായ എന്ന സൂചനയാണ്ഒരു പക്കാ ഫണ്‍ പടമാകും സര്‍വ്വം മായ എന്ന സൂചനയാണ് ലഭിക്കുന്നത്. വളരെനാളുകള്‍ക്ക് ശേഷം നിവിന്‍ പോളി-അജു വര്‍ഗീസ് സര്‍വ്വം മായയിലൂടെ കയ്യടി വാങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്തും.
Content Highlights: Nivin Pauly talks about his film choices