തിയേറ്ററുകളെ ഇളക്കിമറിച്ച നടിപ്പ് ചക്രവർത്തി ഇനി ഒടിടിയിലേക്ക്; കാന്ത സ്ട്രീമിങ് തിയതി പുറത്ത്

സിനിമയിലൂടെ ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറഞ്ഞിരുന്നത്

തിയേറ്ററുകളെ ഇളക്കിമറിച്ച നടിപ്പ് ചക്രവർത്തി ഇനി ഒടിടിയിലേക്ക്; കാന്ത സ്ട്രീമിങ് തിയതി പുറത്ത്
dot image

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. സിനിമയിലെ ദുൽഖറിന്റെ റെട്രോ ലുക്കിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡിസംബർ 12 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുന്നത്.

സിനിമ മികച്ചതാണെന്നും ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും അഭിപ്രായമാണ് ഉണ്ടായിരുന്നു. അഭിപ്രായങ്ങൾക്ക് പുറമേ സിനിമ മികച്ച കളക്ഷനും നേടിയിരുന്നു. സിനിമയിലൂടെ ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികൾ ലഭിക്കുന്നുണ്ട്.

Kaantha Movie Ott Release Date Announcement Poster

ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖറിന്റെ ഉടമസ്ഥതിയിലുള്ള വേഫറെർ ഫിലിംസ് ആണ്. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് മുന്നോട്ട് നീങ്ങുന്നത്.

ദുൽഖർ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തിയേറ്ററിലേതു പോലെ തന്നെ ഒ ടി ടി യിലും സിനിമ മികച്ച അഭിപ്രായം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: dulquer Kantha movie streaming date out

dot image
To advertise here,contact us
dot image