മലയാളത്തിൽ കൂടുതൽ അഭിനയിക്കാത്തത് മികച്ച കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കുന്നതിനാൽ'; നരെയ്ൻ

പുതിയ ചിത്രമായ എക്കോയുടെ പ്രചരാണാര്‍ത്ഥം ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടൻ.

മലയാളത്തിൽ കൂടുതൽ അഭിനയിക്കാത്തത് മികച്ച കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കുന്നതിനാൽ'; നരെയ്ൻ
dot image

മികച്ച കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കുന്നതുകൊണ്ടാണ് മലയാള സിനിമകളില്‍ കൂടുതലായി അഭിനയിക്കാത്തതെന്ന് നടന്‍ നരെയ്ന്‍. തമിഴില്‍ ശ്രദ്ധ പതിപ്പിച്ചതും ഇക്കാരണത്താലാണെന്നും നരെയ്ൻ പറഞ്ഞു. പുതിയ ചിത്രമായ എക്കോയുടെ പ്രചരാണാര്‍ത്ഥം ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടൻ.

എക്കോ എന്ന സിനിമയ്ക്ക് വലിയ പ്രചാരണം നല്‍കാത്തത് ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരിലെത്തി വിജയിക്കട്ടെ എന്ന് നിര്‍മാതാവ് എടുത്ത ധീരമായ തീരുമാനപ്രകാരമാണെന്ന് സംവിധായകന്‍ ദിന്‍ജിത് അയ്യത്താള്‍ പറഞ്ഞു. ബിനു പപ്പു, സന്ദീപ് തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അതിനിടെ, സന്ദീപ് പ്രദീപ് നായകനായി എത്തിയ എക്കോ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ ദിനത്തെക്കാൾ കൂടുതൽ പ്രേക്ഷകർ മൗത്ത് പബ്ലിസിറ്റി കാരണം സിനിമ കാണാൻ എത്തുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രമാണ് 'എക്കോ'. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം ആണ് സിനിമ നിർമിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ എസ്.

Content Highlights: Narain says Fewer Malayalam Films Due to Character Selection

dot image
To advertise here,contact us
dot image