പ്രത്യേക കക്ഷി രാഷ്ട്രീയം ഇതുവരെയുണ്ടായിട്ടില്ല, ഇനി അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല: മോഹൻലാൽ

'ഹൃദയത്തില്‍ തുടരും' എന്ന റിപ്പോര്‍ട്ടര്‍ ചാനലിൻ്റെ ഓണം സ്‌പെഷ്യല്‍ പരിപാടിയിൽ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതിയോട് സംസാരിക്കവെയായിരുന്നു മോഹന്‍ലാൽ നിലപാട് വ്യക്തമാക്കിയത്

പ്രത്യേക കക്ഷി രാഷ്ട്രീയം ഇതുവരെയുണ്ടായിട്ടില്ല, ഇനി അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല: മോഹൻലാൽ
dot image

കൊച്ചി: രാഷ്ട്രീയത്തില്‍ വരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. പ്രത്യേകം കക്ഷി രാഷ്ട്രീയം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചില ആശയങ്ങളോടും ചില ആളുകളോടും താല്‍പര്യങ്ങളുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'ഹൃദയത്തില്‍ തുടരും' എന്ന റിപ്പോര്‍ട്ടര്‍ ചാനലിൻ്റെ ഓണം സ്‌പെഷ്യല്‍ പരിപാടിയിൽ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതിയോടെ സംസാരിക്കവെയായിരുന്നു മോഹന്‍ലാൽ നിലപാട് വ്യക്തമാക്കിയത്.

'പണ്ട് മുതലേ തമിഴ്- തെലുങ്ക് സിനിമയില്‍ നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങാറുണ്ട്. മലയാളം സിനിമയില്‍ അതില്ല. എനിക്ക് തോന്നുന്നു നസീര്‍ സാര്‍ മാത്രമേ അത് നോക്കിയിട്ടുള്ളു. ഇപ്പോള്‍ സുരേഷ് ഗോപിയുണ്ട്. മുകേഷ് ആണെങ്കിലും ഗണേഷാണെങ്കില്‍ അവരുടെ ജനനം മുതല്‍ രാഷ്ട്രീയം കണ്ടാണ് വളര്‍ന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സംഘടനാപ്രവര്‍ത്തനത്തില്‍ ഒന്നും ഉണ്ടായിട്ടില്ല. അതിനുള്ള സമയമുണ്ടായിട്ടില്ല. പ്രത്യേക കക്ഷി രാഷ്ട്രീയം ഇതുവരെ ഉണ്ടായിട്ടില്ല. ചില ആശയങ്ങളോടും ചിലയാളുകളോടും ചില താല്‍പര്യങ്ങളുണ്ട്', മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal
മോഹന്‍ലാല്‍

ഒരു പാര്‍ട്ടിയെ കുറിച്ച് ചുമ്മാ പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഞാന്‍ ഒരു പാര്‍ട്ടിയിലെ ആളാണെന്ന് പറയുമ്പോള്‍, ആ പാര്‍ട്ടിയെ കുറിച്ച് പറയുമ്പോള്‍ ആധികാരികമായി സംസാരിക്കാന്‍ അറിയണം. ആ ആശയവുമായി ബന്ധപ്പെട്ട് നല്ല ബോധം വേണം. ഇക്കാലയളവില്‍ അങ്ങനൊരു സാഹചര്യമുണ്ടായില്ല. ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Content Highlights: Mohanlal about Politics and Political Party

dot image
To advertise here,contact us
dot image