
ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലധികം കളക്ഷനാണ് സിനിമ നേടിയത്. ആഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴിതാ ചിത്രം കണ്ട് സൂര്യയും ജ്യോതികയും വിളിച്ച് അഭിനന്ദിച്ചെന്ന് മനസുതുറക്കുകയാണ് നടൻ നസ്ലെൻ. ലോകയുടെ തമിഴ് സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
'എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ജീവിതത്തിൽ എന്തൊക്കെയോ നടക്കുന്നു. രാവിലെ സൂര്യ സാറും ജ്യോതിക മാമും വിഡിയോ കോൾ ചെയ്തു. പടം സൂപ്പറാണെന്ന് പറഞ്ഞു. ജീവിതത്തിൽ ഇപ്പോൾ ലഭിക്കുന്ന സൗഭാഗ്യങ്ങളിൽ ഒരുപാട് സന്തോഷമുണ്ട്', നസ്ലെന്റെ വാക്കുകൾ. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.
കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
😍 Call பண்ணி "படம் சூப்பர்" -னு சொன்னாங்க #naslen #lokah #surya#LokahChapter1 #lokah #dulquersalmaan #KalyaniPriyadarshan #Naslen #KalyaniPriyadarshan #Naslen #DominicArun #tamilcinema #cinema #kollywood #tamilnews #latestupdates #cineulagam pic.twitter.com/ooMjj2yZ0N
— Cineulagam (@cineulagam) September 4, 2025
നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Suriya and jyothika called after watching lokah says naslen