ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ സ്പോൺസറെ തേടി ബിസിസിഐ; സ്പോൺസർഷിപ്പ് തുകയിൽ വർദ്ധന

മൂന്ന് വർഷത്തെ കരാറിനാണ് ബിസിസിഐ ശ്രമിക്കുന്നത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ സ്പോൺസറെ തേടി ബിസിസിഐ; സ്പോൺസർഷിപ്പ് തുകയിൽ വർദ്ധന
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പുതിയ സ്പോൺസറെ തേടി ബിസിസിഐ. ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പിൽ നിന്നും ഡ്രീം ഇലവൻ പിന്മാറിയതിനെ തുടർന്നാണ് പുതിയ കരാറിനായി ബിസിസിഐ ശ്രമം ആരംഭിച്ചത്. കരാർ തുകയിലും നേരിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. മൂന്ന് വർഷത്തെ കരാറിനാണ് ബിസിസിഐ ശ്രമിക്കുന്നത്.

പുതിയ സ്പോൺസർമാരായി എത്തുന്നവർ ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റ് പരമ്പരകൾക്ക് 3.5 കോടി രൂപയും ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് 1.5 കോടി രൂപയുമാണ് ബിസിസിഐക്ക് നൽകേണ്ടത്. നേരത്തെ പരമ്പരകൾക്ക് 3.17 കോടി രൂപയും ടൂർണമെന്റുകൾക്ക് 1.12 കോടി രൂപയുമായിരുന്നു സ്പോൺസർഷിപ്പ് തുക.

ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരകൾക്ക് 10 ശതമാനത്തിൻ്റെയും ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് മൂന്ന് ശതമാനത്തിന്റെയും വർദ്ധനവാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് പരമ്പരകളിൽ താരങ്ങൾ ധരിക്കുന്ന ജഴ്സിയുടെ നെഞ്ചിൻ്റെ ഭാ​ഗത്തായി ബ്രാൻഡിന്റെ പേര് പ്രധാനമായും പ്രദർശിപ്പിക്കുവാൻ കഴിയും. എന്നാൽ ഐസിസി, എസിസി ടൂർണമെന്റുകളിൽ താരങ്ങളുടെ ജഴ്സിയുടെ സ്ലീവ്സിൽ മാത്രമെ സ്പോൺസറിന്റെ പേര് പ്രത്യക്ഷപ്പെടുകയുള്ളൂ. ഇതിനാലാണ് ക്രിക്കറ്റ് പരമ്പരകൾക്ക് കൂടുതൽ തുക ബിസിസിഐ നിർദ്ദേശിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് വർഷത്തിൽ ഇന്ത്യൻ ടീമിന് ഏകദേശം 130 മത്സരങ്ങൾ കളിക്കേണ്ടി വരും. 2026-ലെ ട്വന്റി 20 ലോകകപ്പും 2027-ലെ ഏകദിന ലോകകപ്പും ഈ കാലയളവിലാണ് നടക്കുക. പുതിയ സ്പോൺസർഷിപ്പ് തുക പ്രകാരം അടുത്ത മൂന്ന് വർഷത്തിൽ ബിസിസിഐക്ക് 400 കോടി രൂപയിൽ കൂടുതൽ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്.

Content Highlights: BCCI hikes jersey sponsorship rates for Team India

dot image
To advertise here,contact us
dot image