പിച്ചി-മുല്ല പൂവ് വിറ്റതില്‍ തര്‍ക്കം; നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു, കുത്തിയ കട്ടപ്പ കസ്റ്റഡിയിൽ

പൂക്കട ജീവനക്കാരനായ കട്ടപ്പ എന്ന കുമാര്‍ പൂക്കച്ചവടക്കാരനെ കുത്തിയത്

പിച്ചി-മുല്ല പൂവ് വിറ്റതില്‍ തര്‍ക്കം; നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു, കുത്തിയ കട്ടപ്പ കസ്റ്റഡിയിൽ
dot image

തിരുവനന്തപുരം: നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു. നെടുമങ്ങാട്- കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്‌ളവര്‍ മാര്‍ട്ടിലാണ് സംഭവം. തെങ്കാശി സ്വദേശി അനീഷ്‌കുമാറിനാണ് നെഞ്ചില്‍ കുത്തേറ്റത്. പൂക്കട ജീവനക്കാരനായ കട്ടപ്പ എന്ന കുമാര്‍ ആണ് കുത്തിയത്. പൂവിറ്റ പണം വാങ്ങാനെത്തിയപ്പോഴാണ് സംഭവം.

പിച്ചി- മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീഷിനെ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തില്‍ കടയുടമയായ രാജനെയുെ കട്ടപ്പയെയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ച് ഉണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കട്ടപ്പയെ മാർക്കറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Content Highlights: Nedumangad flower vendor stabbed

dot image
To advertise here,contact us
dot image