ഒരാൾ മാത്രം താമസിക്കുന്ന വീട്ടിൽ ജല അതോറിറ്റി ബിൽ 49,476 രൂപ; ഞെട്ടലിൽ വയോധിക

വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ജല അതോറിറ്റിയുടെ അഞ്ചക്ക ബില്ല് എത്തിയത്

ഒരാൾ മാത്രം താമസിക്കുന്ന വീട്ടിൽ ജല അതോറിറ്റി ബിൽ 49,476 രൂപ; ഞെട്ടലിൽ വയോധിക
dot image

മാന്നാര്‍: ഒരാള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ 49,476 രൂപയുടെ ബില്‍ ചുമത്തി ജല അതോറിറ്റി. ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ ജല അതോറിറ്റി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് വയോധികയായ സുമതി. മാന്നാര്‍ 13-ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ മുട്ടത്തേത്ത് സുമതി(75) ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ജല അതോറിറ്റിയുടെ അഞ്ചക്ക ബില്ല് എത്തിയത്.

2025 ജൂണിലെ കുടിശ്ശിക ഉള്‍പ്പെടെ 961 രൂപ സുമതി അടച്ചിരുന്നു. ശേഷം ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 27 വരെയുള്ള രണ്ടുമാസത്തെ ബില്ലാണ് 49,476 രൂപയുടേത്. ഒരു മാസം കൊണ്ട് 296 കിലോ ലിറ്റര്‍ വെള്ളം ഉപയോഗിച്ചെന്ന് കാണിച്ചാണ് ജല അതോറിറ്റി വലിയ തുകയുടെ ബില്‍ നല്‍കിയത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുമതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ച ശേഷം സുമതി ഒറ്റയ്ക്കാണ് മാന്നാറുള്ള വീട്ടില്‍ താമസം. പെന്‍ഷന്‍ മാത്രം വരുമാനമായുള്ള സുമതി ബില്‍ വന്നതിനെ തുടര്‍ന്ന് ആശങ്കയിലാണ്.

Content Highlight; Water authority bill for a house where only one person lives is Rs. 49,476

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us