ബാഴ്‌സലോണയ്ക്ക് റയോ വയ്യെക്കാനോയുടെ സമനിലപ്പൂട്ട്; സീസണിലെ ആദ്യത്തെ തിരിച്ചടി

ഇതോടെ ലീഗില്‍ ബാഴ്‌സലോണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ബാഴ്‌സലോണയ്ക്ക് റയോ വയ്യെക്കാനോയുടെ സമനിലപ്പൂട്ട്; സീസണിലെ ആദ്യത്തെ തിരിച്ചടി
dot image

ലാ ലിഗ സീസണില്‍ ബാഴ്‌സലോണ എഫ്‌സിക്ക് ആദ്യത്തെ തിരിച്ചടി. റയോ വയ്യെക്കാനോ ബാഴ്‌സയെ സമനിലയില്‍ കുരുക്കി. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് പിരിഞ്ഞു. ഇതോടെ ലീഗില്‍ ബാഴ്‌സലോണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മത്സരത്തിന്റെ 40ാം സൂപ്പര്‍ താരം ലാമിന്‍ യാമലിന്റെ പെനാല്‍റ്റിയിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍ ഈ തീരുമാനം റയോ താരങ്ങള്‍ ശക്തമായി എതിര്‍ത്തു. സാങ്കേതിക തകരാറുകള്‍ കാരണം വാറിന് ഇതില്‍ ഇടപെടാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ ഫ്രാന്‍ പെരസ് റയോയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി. തുടര്‍ന്നും ആതിഥേയര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ഗാര്‍സിയയുടെ ചില മികച്ച സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ റയോ വിജയം ഉറപ്പിക്കുമായിരുന്നു.

സീസണില്‍ രണ്ട് വിജയങ്ങള്‍ക്ക് ശേഷം ബാഴ്‌സ വഴങ്ങുന്ന ആദ്യ സമനിലയാണിത്. ഏഴ് പോയിന്റുമായി നാലാം സ്ഥാനത്താണ് ബാഴ്‌സ.

Content Highlights:Barcelona vs Rayo Vallecano, La Liga clash ends in 1-1 draw

dot image
To advertise here,contact us
dot image