കലാശപ്പോരില്‍ വീണ് മെസിപ്പട; ലീഗ്‌സ് കപ്പില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സ് ചാംപ്യന്മാര്‍

മെസ്സിയുടെ ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയാണ് സിയാറ്റില്‍ സൗണ്ടേഴ്‌സ് കിരീടം സ്വന്തമാക്കിയത്

കലാശപ്പോരില്‍ വീണ് മെസിപ്പട; ലീഗ്‌സ് കപ്പില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സ് ചാംപ്യന്മാര്‍
dot image

2025 ലീഗ്‌സ് കപ്പിലെ ചാംപ്യന്മാരായി സിയാറ്റില്‍ സൗണ്ടേഴ്‌സ്. ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയാണ് സിയാറ്റില്‍ സൗണ്ടേഴ്‌സ് കിരീടം സ്വന്തമാക്കിയത്. കലാശപ്പോരില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മെസിയും സംഘവും അടിയറവ് പറഞ്ഞത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 26-ാം മിനിറ്റില്‍ തന്നെ സിയാറ്റില്‍ സൗണ്ടേഴ്‌സ് ലീഡെടുത്തു. ഒസാസെ ഡി റൊസാരിയോ ആണ് ഇന്റര്‍ മയാമിയുടെ വല ആദ്യമായി കുലുക്കിയത്. ആദ്യപകുതി സിയാറ്റില്‍ സൗണ്ടേഴ്‌സിന് അനുകൂലമായി പിരിഞ്ഞു.

രണ്ടാം പകുതിയില്‍ സുവാരസും മെസിയും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഇതിനിടെ 84-ാം മിനിറ്റില്‍ സിയാറ്റിലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. അലക്‌സ് റോള്‍ഡന്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് സിയാറ്റിലിന്റെ ലീഡുയര്‍ത്തി.

അഞ്ച് മിനിറ്റിനുള്ളില്‍ ഇന്റര്‍ മയാമിയുടെ വല മൂന്നാം തവണയും കുലുങ്ങി. പോള്‍ റോത്രോക്കാണ് സിയാറ്റിലിന്റെ മൂന്നാം ഗോള്‍ കണ്ടെത്തിയത്. ഇതോടെ മയാമി അടിയറവ് പറയുകയും സിയാറ്റില്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു.

Content Highlights: Leagues Cup Final; Inter Miami beats Seattle Sounders

dot image
To advertise here,contact us
dot image