
ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോഴാണ് സാധാരണയായി ഹൃദയാഘാതവും ഹൃദ്‌രോഗങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ, കോശങ്ങള്‍ക്കോ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ ഹൈപ്പോക്‌സിക് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കാറുണ്ട്.
എന്താണ് ഹൈപ്പോക്‌സിക് കാര്‍ഡിയാക് അറസ്റ്റ്
ഹൃദയത്തിനോ ശ്വാസകോശത്തിനോ തകരാറുള്ള ഒരു രോഗിക്ക് മാത്രമല്ല ഹൈപ്പോക്‌സിക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാകുന്നത്. ആരോഗ്യമുളള ഒരു വ്യക്തിക്ക് പോലും ഈ അവസ്ഥ ഉണ്ടാകാം. വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴോ, കഠിനമായ വ്യായാമത്തിന് ശേഷമോ ശ്വസിക്കാന്‍ സാധിക്കാതെ വരികയും ഹൃദയം നിലച്ചുപോവുകയും ചെയ്യുന്ന അവസ്ഥകള്‍ ഉണ്ടാവാറില്ലേ? ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ ഹൃദയം ശരിയായി മിടിക്കുന്നത് നിര്‍ത്തുന്ന അവസ്ഥയാണ് ഹൈപ്പോക്‌സിക് കാര്‍ഡിയാക് അറസ്റ്റ്.
ശരീരത്തിന്റെ പ്രവര്‍ത്തനത്തിനുള്ള ഇന്ധനം ഓക്‌സിജനാണ്. ഹൃദയവും തലച്ചോറും ഇന്ധനമാക്കുന്നതും ഓക്‌സിജനെത്തന്നെ. ഓക്‌സിജനില്ലാതെ ഒരുമിനിറ്റ് പോലും അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.
എങ്ങനെയാണ് ഹൈപ്പോക്‌സിക് കാര്‍ഡിയാക് അറസ്റ്റിലൂടെ ഹൃദയം നിലച്ചുപോകുന്നത്
ശ്വസനം തടസ്സപ്പെടുമ്പോഴോ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴോ ആണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്.ഗുരുതരമായ ആസ്ത്മ, ഭക്ഷണം ശ്വാസകോശത്തില്‍ കുരുങ്ങുക, മുങ്ങിമരണം, ശ്വാസകോശ അണുബാധ, മാരകമായ രോഗങ്ങള്‍ , ന്യുമോണിയ പോലെയുളള അവസ്ഥകള്‍ എന്നിവയാണ് സാധാരണയായി ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.
ഹൈപ്പോക്‌സിക് കാര്‍ഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങള്‍
ഹൃദയാഘാതം സംഭവിക്കുകയും കുഴഞ്ഞ് വീഴുകയും ചെയ്യുന്നതിന് മുന്‍പ് ശരീരം പല മുന്നറിയിപ്പ് ലക്ഷണങ്ങളും കാണിക്കാറുണ്ട്. ശ്വാസ തടസം, ചുണ്ടുകളിലോ വിരലിന്റെ തുമ്പുകളിലോ നീല നിറം, ആശയക്കുഴപ്പം ഉണ്ടാവുക, കടുത്ത ക്ഷീണം എന്നിവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍.
എങ്ങനെ പ്രതിരോധം നല്‍കാം
ആര്‍ക്കെങ്കിലും ശ്വസന പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അവര്‍ക്ക് എത്രയും വേഗം ചികിത്സ ഉറപ്പാക്കുക. ശ്വാസകോശ അണുബാധകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായി ചികിത്സ ഉറപ്പാക്കുക. അവ അവഗണിക്കരുത്. ആമ്പുലന്‍സ് എത്തുന്നതിന് മുന്‍പ് സിപിആര്‍ നല്‍കണം. ഒരു ചെറിയ കരുതല്‍ പോലും ജീവിതത്തിനും മരണത്തിനും ഇടയില്‍നിന്ന് രോഗിയെ കരകയറ്റിയേക്കും.
Content Highlights:What is hypoxic cardiac arrest? Know the symptoms and treatment