ടാന്‍ മാറ്റാന്‍ ഇത്ര എളുപ്പമാണോ? ഫലം നിമിഷങ്ങള്‍ക്കുള്ളില്‍

ചില പ്രകൃതിദത്ത പൊടിക്കൈകളിലൂടെ ടാനൊക്കെ ഈസിയായി മാറ്റാവുന്നതേയുള്ളൂ...

ടാന്‍ മാറ്റാന്‍ ഇത്ര എളുപ്പമാണോ? ഫലം നിമിഷങ്ങള്‍ക്കുള്ളില്‍
dot image

രു ചെറിയ ട്രിപ്പിന് പോയി വന്നപ്പോഴേക്കും വെയിലേറ്റ് കരുവാളിച്ചോ. ഇത്തരം സാഹചര്യം ഒഴിവാക്കാനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് മറക്കാതെ സണ്‍സ്‌ക്രീന്‍ കയ്യില്‍ കരുതുക എന്നുള്ളതാണ്. കയ്യില്‍ കരുതിയാല്‍ മാത്രം പോര ഒരു തവണ അപ്ലൈ ചെയ്യുന്നതിന്റെ ഫലം മൂന്നുമണിക്കൂര്‍ മാത്രമേ നില്‍ക്കൂ എന്ന് മനസ്സിലാക്കി മൂന്നുമണിക്കൂര്‍ ഇടവിട്ട് വീണ്ടും വീണ്ടും അപ്ലൈ ചെയ്യുകയും വേണം. പക്ഷെ ഇത്തവണ സണ്‍സ്‌ക്രീന്‍ എടുത്തില്ല, നല്ല ടാനുമായി എന്തുചെയ്യും..ചില പ്രകൃതിദത്ത പൊടിക്കൈകളിലൂടെ ആ ടാനൊക്കെ ഈസിയായി മറികടക്കാവുന്നതേയുള്ളൂ.

കറ്റാര്‍വാഴ

ടാന്‍ നീക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് കറ്റാര്‍വാഴ. ഇതിലെ തണുപ്പ് നല്‍കുന്ന ഘടകങ്ങള്‍ വെയിലേറ്റ് കരുവാളിച്ച ചര്‍മത്തെ അതിവേഗം പൂര്‍വസ്ഥിതിയിലെത്തിക്കും. ഫ്രഷ് ജെല്‍ ചര്‍മത്തിലൂടെ ആഴ്ന്നിറങ്ങി അള്‍ട്രാവയല്റ്റ് രശ്മികളേറ്റ് കേടായ ചര്‍മത്തിലെ കോശങ്ങളെ പെട്ടെന്ന് ശരിയാക്കും. ഒരുവിധം എല്ലാ തരം ചര്‍മങ്ങള്‍ക്കും കറ്റാര്‍വാഴ അനുയോജ്യമാണ്. രാത്രി കരുവാളിപ്പുള്ള ഭാഗത്ത് കറ്റാര്‍വാഴ ജെല്‍ പുരട്ടി പിറ്റേന്ന് രാവിലെ കഴുകിക്കളയാം.

നാരങ്ങയും തേനും

ടാന്‍ നീക്കം ചെയ്യാന്‍ ഏറ്റവും മികച്ച ഹാക്ക് എന്താണെന്ന് ചോദിച്ചാല്‍ അത് നാരങ്ങയും തേനുമാണ്. നാരങ്ങ ഒരു പ്രകൃതിദത്ത ബ്ലീച്ചായി പ്രവര്‍ത്തിക്കുന്നു. അത് കരുവാളിപ്പ് കുറയ്ക്കും. തേന്‍ മോയ്ചര്‍ പോലെ പ്രവര്‍ത്തിക്കുകയും ചര്‍മത്തെ മൃദുവാക്കുകയും പുതുതാക്കാനും സഹായിക്കും. ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ തേനുമായി കലര്‍ത്തി എവിടെയാണോ കരുവാളിപ്പ് അവിടെ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകാം.

കുക്കുമ്പര്‍ ജ്യൂസ്

ചര്‍മത്തിന് വളരെയധികം ആശ്വാസം നല്‍കുന്ന ഒന്നാണ് കുക്കുമ്പര്‍. ഇതിന്റെ ജ്യൂസ് ശരീരത്തിന് തണുപ്പ് നല്‍കുന്നത് പോലെ ചര്‍മത്തിന് പുറത്ത് പുരട്ടുന്നതും തണുപ്പ് പ്രദാനം ചെയ്യും. ഇത് ചര്‍മത്തിലെ കരുവാളിപ്പ് കുറയ്ക്കും. വളരെ പെട്ടെന്ന് തന്നെ ആശ്വാസം തോന്നുന്ന ഒന്നാണ് ഇത്. കുക്കുമ്പര്‍ ജ്യൂസാക്കി മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകാം.

തക്കാളി പള്‍പ്പ്

ആന്റി ഓക്‌സിഡന്റ് ധാരാളമുള്ള ഒന്നാണ് തക്കാളി. സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു മികച്ച പ്രതിവിധിയും. ഇത് ചര്‍മത്തെ തിളക്കമുള്ളതാക്കുമെന്ന് മാത്രമല്ല, സൂര്യരശ്മികളേറ്റുള്ള ചെറിയ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യും. സ്ഥിരമായി തക്കാളി പള്‍പ്പ് മുഖത്ത് തേക്കുകയാണെങ്കില്‍ ചര്‍മം വെളുക്കും. തക്കാളി പള്‍പ്പ് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകാം.

Content Highlights: Tan Removal Remedies You Can Try At Home

dot image
To advertise here,contact us
dot image