
ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി.
ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ് ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ പരിഷ്കരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദേശ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളെല്ലാം അടിസ്ഥാനമാക്കി എണ്ണ വിപണന കമ്പനികൾ എൽപിജി നിരക്കുകൾ പ്രതിമാസം പരിഷ്കരിക്കാറുണ്ട്.
Content Highlights: LPG Price Cut