ലോക വിപണിയുടെ കേന്ദ്രം ഇന്ത്യ; ബഹ്റൈനിൽ 'വിഷൻ 2030' അവതരിപ്പിച്ച് ട്ടാൽറോപ്

'കേരളത്തിൽ നിന്ന് പുതിയ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുകയും അത് മറ്റു സംസ്ഥാനങ്ങൾ വഴിയും ജിസിസി രാജ്യങ്ങൾ വഴിയും ലോകത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ട്ടാൽറോപ് ലക്ഷ്യമിടുന്നത്'

ലോക വിപണിയുടെ കേന്ദ്രം ഇന്ത്യ; ബഹ്റൈനിൽ 'വിഷൻ 2030' അവതരിപ്പിച്ച് ട്ടാൽറോപ്
dot image

ബഹ്റൈൻ ഡിപ്ലോമറ്റിക് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ഗൾഫ് മലയാളി ഫെഡറേഷനും ട്ടാൽറോപും സംയുക്തമായി നടത്തിയ 'കേരളം ഒരു സിൽക്കൺവാലി' വിഷയത്തെ കുറിച്ചുള്ള വിശദീകരണ സംഗമം ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ വിവരിച്ച് ട്ടാൽറോപ് ഫൗണ്ടർ അംഗവും സി എഫ് ഓയുമായ അനസ് അബ്ദുൽ ഗഫൂർ. ട്ടാൽറോപ് ബഹ്റൈനിൽ ജി എം എഫിൻ്റെ സഹകരണത്തോടെ നടത്തിയ വിഷൻ 2030 പരിപാടിയിലാണ് ട്ടാൽറോപ് ഫൗണ്ടേഷനെക്കുറിച്ച് വിശദീകരിച്ചത്.

'കേരളത്തിലെ വരുംതലമുറ വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടതില്ല. അടുത്ത തലമുറ പ്രവർത്തിക്കേണ്ടത് കേരളത്തിലാണ്. ഫെയ്സ്ബുക്കും ഗൂഗിളും ആമസോണും മറ്റു കമ്പനികൾ ഒക്കെയും ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്. 140 കോടി ജനങ്ങളുടെ ഇന്ത്യയെന്ന രാജ്യം ഏറ്റവും വലിയ മാർക്കറ്റ് ആണ്. ആ തിരിച്ചറിവ് തന്നെയാണ് വൻകിട കമ്പനികൾ ഇന്ത്യൻ മാർക്കറ്റ് കണ്ണു വയ്ക്കുന്നത്.' അതിനു മറുപടിയാണ് കേരളത്തിൽ നിന്ന് ലോകത്തിന് നൽകാൻ തിരുവനന്തപുരം ജില്ലയിൽ കല്ലറ പാങ്ങോട് എന്ന പ്രദേശത്ത് തുടക്കം കുറിച്ച് ട്ടാൽറോപ് എന്ന കമ്പനിയെന്ന് അനസ് അബ്ദുൽ ​ഗഫൂർ പറഞ്ഞു.

'അനേകം പദ്ധതികൾ ഏതൊക്കെ രീതിയിൽ നടപ്പിലാക്കാമെന്നും കൃത്യമായി അനസ് അബ്ദുൽ ഗഫൂർ വിവരിച്ചു. കേരളത്തിലുടനീളമുള്ള പഞ്ചായത്തുകളിൽ തുടക്കം കുറിച്ച വില്ലേജ് പാർക്കുകളിൽ വഴിയായി സ്കൂൾ, കോളേജുകളിൽ കൂടെ ടാലെന്റുകളെ കണ്ടെത്തുകയും കഴിവുള്ള കുട്ടികളെ ഭാവി തലമുറകളെ സൃഷ്ടിച്ച ലോകത്തിന്റെ മുന്നിൽ പുതിയ സ്റ്റാർട്ടപ്പുകളും ട്ടാൽറോപിൽ നിന്ന് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.'

'കേരളത്തിൽ നിന്ന് പുതിയ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുകയും അത് മറ്റു സംസ്ഥാനങ്ങൾ വഴിയും ജിസിസി രാജ്യങ്ങൾ വഴിയും ലോകത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ട്ടാൽറോപ് ലക്ഷ്യമിടുന്നത്.' 10 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം വിജയിച്ചതോടെ ഒട്ടനവധി കഴിവുള്ള കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവുകൾ പല സ്റ്റാർട്ടപ്പുകളായി ഇന്ന് ലോക മാർക്കറ്റിലേക്ക് എത്തിക്കുവാനും കഴിഞ്ഞെന്ന് അനസ് അബ്ദുൽ ​ഗഫൂർ കൂട്ടിച്ചേർത്തു.

ആശങ്കകളെ കുറിച്ച് നടന്ന ചർച്ചാ പരിപാടിയിൽ ബഹ്റൈനിലെ പൊതുസമൂഹത്തിലെ സംഘടന നേതാക്കന്മാരും ബിസിനസ് രംഗത്ത് നിന്നുള്ളവരും കുടുംബങ്ങളും പങ്കെടുത്തു സംസാരിച്ചു. ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി സദസ്സിനെ സ്വാഗതം ചെയ്ത യോഗത്തിൽ ജിസിസി ചെയർമാൻ റാഫി പാങ്ങോട്, ബഹ്‌റൈൻ റിൻ പ്രസിഡന്റ് നജീബ് കടലായി, ജനറൽ സെക്രട്ടറി കാസിം പാടത്തിൽ, തുടങ്ങിയവർ നേതൃത്വം വഹിച്ചു. ട്ടാൽറോപ് പ്രതിനിധികളെ ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മറ്റിയുടെ പ്രവർത്തന സർട്ടിഫിക്കറ്റ് നൽകി. പങ്കെടുത്ത എല്ലാ വ്യക്തികൾക്കും ജാസിം ബീരാൻ നന്ദി അറിയിച്ചു.

Content Highlights: Vision 2030 held in Bahrain in Collaboration with Talrop GMF

dot image
To advertise here,contact us
dot image