
യുവേഫ സൂപ്പര്‍ കപ്പിൽ പി എസ് ജി മുത്തം. ഇംഗ്ലീഷ് ടോട്ടനം ഹോട്സ്പറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ്- ജെര്‍മെയ്ൻ കിരീടം ചൂടിയത്. നിശ്ചിത സമയത്ത് രണ്ടേ രണ്ടിന്റെ സമനിലയിരുന്നു. ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ 4 -3 ന് പി എസ് ജി വിജയം നേടി.
ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിലായിരുന്നു ഫ്രഞ്ച് വമ്പന്മാർ. മിക്കി വാൻ ഡി വെനിന്റെയും ക്രിസ്റ്റൻ റോമെറോയുടെയും ബലത്തിൽ ടോട്ടനം രണ്ട് ഗോളിന്റെ ലീഡിലെത്തി. എന്നാൽ അവസാന മിനിറ്റുകളിൽ തിരിച്ചടിച്ച് പി എസ് ജി മികച്ച കംബാക്ക് നടത്തി. പകരക്കാരായി എത്തിയ ലീ കാങ്-ഇന്നും ഗൊൺസാലോ റാമോസുമാണ് പി എസ് ജിക്ക് വേണ്ടി ഗോൾ നേടി കൊടുത്തത്.
VAINQUEURS DE LA SUPERCOUPE !!! 🏆❤️💙#SuperCup pic.twitter.com/YPVOPbfUGw
— Paris Saint-Germain (@PSG_inside) August 13, 2025
അതേ സമയം മൂന്ന് മാസത്തിനുള്ളില്‍ പി എസ് ജിക്കിത് രണ്ടാം കിരീടമാണ്. ക്ലബ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയോടേറ്റ തോൽവി മറികടന്ന് പുതിയ സീസണിൽ കുതിപ്പ് നടത്താൻ പി എസ്ജി യെ ഇത് സഹായിക്കും.
Content Highlights-; Paris Saint-Germain beats Tottenham Hotspur to win uefa super cup