ഹൃദ്യത്തിലെ കാത്തിൽ രജിസ്‌ട്രേഷന്‍ നടത്തി ഒരുമാസമായിട്ടും നടപടിയില്ലെന്ന് ഫേസ്ബുക്കിൽ കമൻ്റ്; ഇടപെട്ട് മന്ത്രി

ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചശേഷം മന്ത്രി പങ്കുവെച്ച കുറിപ്പിന് താഴെയാണ് ഹൃദ്യം പദ്ധതിയില്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ഒരു രക്ഷിതാവ് പങ്കുവെച്ചത്

dot image

തിരുവനന്തപുരം: 'ഹൃദ്യം പദ്ധതി'യില്‍ കാത്തിനായുള്ള രജിസ്‌ട്രേഷന്‍ നടത്തി ഒരു മാസം കഴിഞ്ഞിട്ടും മറുപടിയില്ലെന്ന പരാതിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലെ കമന്റിലൂടെയാണ് പരാതിക്കാരന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഗുണഭോക്താവ് നേരിട്ട ബുദ്ധിമുട്ടില്‍ കമന്റ് ബോക്‌സില്‍ തന്നെ ഖേദം രേഖപ്പെടുത്തിയ മന്ത്രി പ്രശ്‌ന പരിഹാരത്തിന് നിര്‍ദേശം നല്‍കിയെന്നും അറിയിച്ചു. ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചശേഷം മന്ത്രി പങ്കുവെച്ച കുറിപ്പിന് താഴെയാണ് ഹൃദ്യം പദ്ധതിയില്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ഒരു രക്ഷിതാവ് പങ്കുവെച്ചത്.

'Medom ഇതുപോലെ ഒരു മോള്‍ എനിക്കും ഉണ്ട് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020 ആദ്യത്തെ സര്‍ജറി ലിസ്സി ഹോസ്പിറ്റലില്‍ ചെയ്തു ഇപ്പോള്‍ ലിസ്സി ഹൃദ്യത്തില്‍ നിന്നും ഒഴുവായപ്പോള്‍ അമൃതയിലാണ് കാണിക്കുന്നത് ഇപ്പോള്‍ അവിടെത്തെ ഡോക്ടമാര്‍ പറയുന്നത് ഉടനെ കാത്ത് ചെയ്ണമെന്നാണ് ഞാന്‍ പാലക്കാട് ഹൃദ്യത്തില്‍ കാത്തിനുള്ള രജിസ്‌ട്രേഷന്‍ ചെയ്തുട്ടു ഒരു മാസമായി അവര്‍ ഉടനെ റെഡി ആവും എന്നു പറയുന്നതല്ലാതെ വെറെ ഒന്നും പറയുന്നില്ല ഡോക്ടര്‍മാര്‍ പറയുന്നത് ഉടനെ കാത്ത് ചെയ്യണമെന്നാണ് medom ത്തിനു ഇതില്‍ ഒന്നു ഇടപ്പെടാന്‍ സാധിക്കുമോ medom case no ഇതാണ് 9120' എന്നായിരുന്നു പ്രകാശ് എന്നയാള്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റ് ചെയ്തത്.

'സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അങ്ങയെ കോണ്‍ടാക്ട് ചെയ്യും. അങ്ങേക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിക്കുന്നു . ലിസി ഹോസ്പിറ്റല്‍ നിലവില്‍ ഹൃദ്യം empanelled തന്നെയാണ് . എന്താണ് ഉണ്ടായതെന്ന് പരിശോധിച്ചു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നായിരുന്നു' പ്രകാശിൻ്റെ കമൻ്റിന് മന്ത്രിയുടെ മറുപടി ൻൽകിയത്.

നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് താങ്ങായിട്ടാണ് സർക്കാരിന്‍റെ ഹൃദ്യം പദ്ധതി രൂപപ്പെടുത്തിയത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിൽ സൗജന്യമാണ്.

Content Highlights: no action taken even after a month of registering for the kath said parent, Minister Veena George intervene

dot image
To advertise here,contact us
dot image