
തിരുവനന്തപുരം: വർക്കലയിൽ എക്സൈസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി. ഇന്ന് വൈകുന്നേരം നടന്ന സംഭവത്തിൽ പ്രിവന്റീവ് ഓഫീസറായ ജെസീനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെസീൻ മദ്യപിച്ചെത്തി സീനിയർ ഉദ്യോഗസ്ഥനുമായി വാക്കേറ്റവും കയ്യാങ്കളിയും നടത്തിയെന്നാണ് പരാതി. സീനിയർ ഉദ്യോഗസ്ഥൻ വർക്കല പൊലീസിൽ നൽകിയ പരാതിയിലാണ് ജെസീനെ കസ്റ്റഡിയിലെടുത്തത്.
Content Highlights: Excise officers fought each other at varkala