
ആലുവ: ആലുവയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുന്നുംപുറം ഭാഗത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണി മുതല്‍ ഇവരെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.
രണ്ട് പേരും സൈക്കിളും ബാഗുമായിട്ടായിരുന്നു പോയത്. തങ്ങള്‍ നാടുവിടുകയാണെന്ന് എഴുതിവച്ച കത്ത് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ കണ്ടെത്തിയ സാഹചര്യത്തില്‍ കുട്ടികളെ കാണാനില്ലെന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ പങ്കുവെച്ച വാര്‍ത്തയും കാര്‍ഡും പിന്‍വലിച്ചതായും വായനക്കാരെ അറിയിക്കുന്നു.
Content Highlights: Missing students from Aluva found at kunnumpuram