തലൈവറിനോട് സിമ്രാന് ഒരു സീക്രട്ട് ക്രഷ്; വെളിപ്പെടുത്തലുമായി നടി, ഒപ്പം കൂലിയ്ക്ക് ആശംസകളും

താൻ ഇപ്പോഴും ഒരു രജനി ഫാൻ ആണെന്നും സിമ്രാൻ പറഞ്ഞു.

dot image

സിമ്രാന് രജിനികാന്തിനോട് ഒരു സീക്രട്ട് ക്രഷ് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി. രജനികാന്ത് അഭിനയിക്കുമ്പോൾ സെറ്റിൽ ആരും കാണാതെ ഒരു മൂലയിൽ പോയി അദ്ദേഹത്തെ നോക്കിയിരിക്കുമായിരുന്നുവെന്നും താൻ ഇപ്പോഴും ഒരു രജനി ഫാൻ ആണെന്നും സിമ്രാൻ പറഞ്ഞു. തമിഴ് മാധ്യമങ്ങളോട് ആയിരുന്നു നടിയുടെ പ്രതികരണം.

'രജനി സാർ അഭിനയിക്കുമ്പോൾ ഞാൻ ഒരു മൂലയിൽ ആരും കാണാതെ പോയി ഇരുന്ന് അദ്ദേഹത്തെ നോക്കികൊണ്ടിരിക്കുമായിരുന്നു. ഞാൻ ഇപ്പോഴും ഒരു രജനി ഫാൻ ആണ്. അഭിനയം, ഡാൻസ്, ഫൈറ്റ് ഇതൊക്കെ ഇപ്പോഴും ചെയ്യുന്നത് ഭയങ്കര കഷ്ടപ്പാടാണ്. എല്ലാ ആരാധകരെയും പോലെ ഞാനും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ', സിമ്രാൻ പറഞ്ഞു.

സിമ്രാന്റെ ഈ തുറന്ന് പറച്ചിലിന് ശേഷം സമൂഹ മാധ്യമങ്ങളിൽ രജിനിയുടെയും സിമ്രാന്റെയും സിനിമയിലെ രംഗങ്ങൾ ഇപ്പോൾ ട്രെൻഡിങ്ങിലാണ്. ഇരുവരും അവസാനം അഭിനയിച്ചത് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന സിനിമയിലാണ്. ഇപ്പോൾ കൂലിയുടെ വിശേഷങ്ങൾ ചോദിച്ചപ്പോഴാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

Content Highlights: Actress Simran says she had a secret crush on superstar Rajinikanth

dot image
To advertise here,contact us
dot image