
ഇന്ത്യൻ ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലി രോഹിത് ശർമ എന്നിവർ 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്നുള്ള വാർത്ത കഴിഞ്ഞ രണ്ട് ദിവസമായി ക്രിക്കറ്റ് ലോകത്ത് ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് നിലവിൽ ടീമിലുള്ളത്. എന്നാൽ ഇരുവരെയും 2027 ഏകദിന ലോകകപ്പിൽ കളിപ്പിക്കാൻ ബിസിസിഐക്ക് പദ്ധതി ഇല്ലെന്നാണ് നിലവിൽ വരുന്ന വാർത്തകൾ.
പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇരുവരും ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഒരു ബിസിസിഐ ഒഫീഷ്യൽ. പേര് പുറത്തുവിടാത്ത സോഴ്‌സിന്റെ വാക്കുകൾ പിടിഐയാണ് പുറത്തുവിടുന്നത്.
ഇക്കാര്യത്തില്ല് ഇപ്പോൾ ഇന്ത്യയുടെ ശ്രദ്ധയെന്നും മറിച്ച് വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അതിന് ശേഷം അടുത്ത വർഷത്തെ ട്വന്റി-20 ലോകകപ്പിനുമാണെന്ന് അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
'വിരാടിനും രോഹിത്തിനും മനസിൽ എന്തെങ്കിലുമുണ്ടെങ്കിൽ ബിസിസിസിഐയോട് തുറന്നുപറയാം. ഇംഗ്ലണ്ട് പരമ്പരക്ക് പറഞ്ഞതുപോലെ. എന്നാൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇത് ഒരു വിഷയമേ അല്ല. ഇന്ത്യൻ ടീമിന്റെ അടുത്ത വലിയ അസൈമന്റ് 2026 ഫെബ്രുവരിയിലെ ട്വന്റി-20 ലോകകപ്പാണ്. ഇപ്പോൾ പെട്ടെന്ന് ചെയ്യേണ്ട കാര്യമെന്ന് പറഞ്ഞാൽ അടുത്ത ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ സെലക്ട് ചെയ്യുക എന്നുള്ളതാണ്. എല്ലാ കളിക്കാരും ഫിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നു,' സോഴ്‌സ് പിടിഐയോട് പറഞ്ഞു.
Content Highlights - BCCI breaks silence on Virat Kohli, Rohit Sharma's ODI future before 2027 World Cup