യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്ഡിഎഫ് പ്രവര്ത്തകര്

പൊലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുന്നു.

യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്ഡിഎഫ് പ്രവര്ത്തകര്
dot image

തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലാണ് സംഭവം.

ബിജു രമേശിനെയും യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളനി നിവാസികൾക്ക് പണം കൈമാറിയെന്ന് എൽഡിഎഫ് ആരോപിച്ചു. പൊലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുന്നു.

ബിജു രമേശിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ദൃശ്യങ്ങൾ റിപ്പോർട്ടറിന്. പ്രതികരിക്കാന് ബിജു രമേശ് തയ്യാറായില്ല. രാത്രിയോടെയാണ് ബിജു രമേശ് എത്തിയത്. രണ്ട് വാഹനങ്ങളിലായാണ് ബിജു രമേശും സംഘവും എത്തിയത്.

കോളനി നിവാസികൾക്ക് പണം കൈമാറിയെന്ന് എൽഡിഎഫ്

dot image
To advertise here,contact us
dot image