

2025 നവംബറിലെ ഐസിസി വനിതാ പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ ഷഫാലി വര്‍മ. നവിമുംബൈയില്‍ നടന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ ഷഫാലി വര്‍മയുടെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമായിരുന്നു.
ഫൈനലില്‍ ഓപ്പണറായി ഇറങ്ങിയ ഷഫാലി 78 പന്തില്‍ 87 റണ്‍സുമായി തിളങ്ങിയിരുന്നു. സ്മൃതി മന്ദാനയുമായി ചേര്‍ന്ന് ഓപ്പണിങ്ങില്‍ 104 റണ്‍സ് കൂട്ടുക്കെട്ട് സ്ഥാപിച്ച താരം ബൗളിങ്ങിനെത്തിയപ്പോഴും മികച്ച പ്രകടനം തന്നെ നടത്തി. സുനെ ലൂസിന്റെയും മാരിസന്‍ കാപ്പിന്റെയും നിര്‍ണായക വിക്കറ്റുകള്‍ താരം സ്വന്തമാക്കിയതോടെ ഇന്ത്യ മത്സരത്തില്‍ 52 റണ്‍സിന് വിജയിക്കുകയായിരുന്നു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായിരുന്ന ഷെഫാലി ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നോക്കൗട്ട് ഘട്ടത്തില്‍ ടീമിനൊപ്പം ചേര്‍ന്നത്. സെമിയില്‍ 10 റണ്‍സ് മാത്രം നേടി പുറത്തായി നിരാശപ്പെടുത്തിയെങ്കിലും ഫൈനല്‍ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ പുരസ്‌കാരം നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് ഷെഫാലിയായിരുന്നു.
Content Highlights: Shafali Verma named ICC Women's Player of the Month