

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് പൂജ്യം വോട്ട്. പതിനൊന്നാം വാര്‍ഡായ പൂളക്കുണ്ടിലാണ് ബിജെപിക്ക് ഒറ്റ വോട്ടുപോലും ലഭിക്കാത്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് പ്രസാദ് ടി എയാണ്. വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫാസിയാണ് വിജയിച്ചത്. 710 വോട്ടാണ് ഫായിസിന് ലഭിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി അഷ്‌റൂഫ് എയാണ് രണ്ടാം സ്ഥാനത്ത്. അഷ്‌റൂഫിന് 518 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍വറിന് 57 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഉസ്മാന് 42 വോട്ടും ലഭിച്ചു.
പന്ത്രണ്ടാം വാര്‍ഡായ കിഴക്കേക്കാടിലെ വോട്ടറാണ് പ്രസാദ്. സംഘടനാ സംവിധാനമില്ലാത്ത വാര്‍ഡാണ് പൂളക്കുണ്ട് എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. എല്ലാ വാര്‍ഡിലും മത്സരിക്കുക എന്ന ലക്ഷ്യത്തിനായാണ് മറ്റൊരു വാര്‍ഡിലെ വോട്ടറെ പൂളക്കുണ്ടില്‍ മത്സരിപ്പിച്ചതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
Content Highlights: BJP gets zero votes in Ottapalam Poolakund in local body election 2025