

തിരുവനന്തപുരം: ശബരിമലയില് ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും കമ്മീഷണറുടെയും ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് രാജി വെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ശബരിമലയിലെ അനിയന്ത്രിത തിരക്കിന്റെ സാഹചര്യത്തിൽ ക്രമീകരണം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടെന്നും ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. ദേവസ്വം പ്രത്യേക ബോർഡ് യോഗം നടക്കുന്നതിനിടെ പ്രസിഡന്റിന്റെ ചേംബറിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു.
'സ്പോട്ട് ബുക്കിംഗ് എണ്ണം കുറയ്ക്കും'; ഭക്തര് സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം മന്ത്രിപ്രധാന വാതിൽ പൊലീസ് പൂട്ടിയതോടെ പ്രവർത്തകർ ദേവസ്വം കമ്മീഷണറുടെ ഓഫീസിലേക്ക് തള്ളിക്കയറി. പിന്നാലെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. തീർത്ഥാടകർക്ക് വേണ്ട സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.