

മലയാള സിനിമയിലെ മുൻനിര സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും പാട്ടിനോടുള്ള ഇഷ്ടവും, അവർ സ്റ്റുഡിയോയിൽ റെക്കോർഡിംഗിനായി എത്തിയപ്പോഴുള്ള രസകരമായ അനുഭവങ്ങളും തുറന്നുപറഞ്ഞ് സംഗീതസംവിധായകൻ ബേണി. മമ്മൂട്ടിയെ കൊണ്ട് ആദ്യമായി പഠിപ്പിച്ച അനുഭവമാണ് ബേണി പങ്കുവെച്ചത്. 'മൂവി വേള്‍ഡ് മീഡിയയ്ക്ക്' നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘‘കുട്ടികളുടെ പാട്ടായിരുന്നു. പത്ത് പാട്ട് ഉണ്ണി മേനോനാണ് പാടിയത്. ഡെന്നീസ് ജോസഫിന്റെ മുറി ഞങ്ങള്‍ക്ക് വിട്ടു തന്നേക്കുകയായിരുന്നു. അവിടെയിരുന്നാണ് പാട്ട് കമ്പോസ് ചെയ്തിരുന്നത്. അവിടെ മമ്മൂട്ടി വരും. മുന്‍മന്ത്രി ഗണേഷ് വരും. പാട്ട് അവര്‍ക്കൊക്കെ ക്രേസ് ആണ്. പല പാട്ടും ചൂടോടെ കേള്‍പ്പിക്കുന്നത് അവരെയാകും. അങ്ങനൊരു സ്‌നേഹ ബന്ധം ഉണ്ടായിരുന്നു. ഉണ്ണി മേനോന്‍ പാടിപ്പോയി. കഥ കഥ നായരേ എന്ന് തുടങ്ങുന്ന ഷിബു ചക്രവര്‍ത്തിയെഴുതിയ പാട്ട്. ഇത് മമ്മൂട്ടിയെ കൊണ്ട് ട്രാക്ക് പാടിക്കാം. അതാകുമ്പോള്‍ കാസറ്റില്‍ മമ്മൂട്ടിയുടെ തലയും വെക്കാം, മമ്മൂട്ടിയ്ക്ക് ആദ്യമായി പാടാന്‍ അവസരം നല്‍കി എന്നൊരു പേരും കിട്ടും. അദ്ദേഹവും സമ്മതിച്ചു. പക്ഷേ അദ്ദേഹത്തിന് ഭയങ്കര തിരക്കല്ലേ.
ചിലപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോകും. ചിലപ്പോള്‍ അദ്ദേഹം ഞാന്‍ വരാമെന്ന് പറയും. വരുമ്പോള്‍ രാത്രി മൂന്ന് മണിയൊക്കൊയാകും. പെട്ടെന്ന് ഒരു ദിവസം വിളിച്ച് ഇന്ന് പാടാമെന്ന് പറഞ്ഞു. പക്ഷെ മെയിന്‍ റോക്കോര്‍ഡിസ്റ്റ് അന്ന് സ്ഥലത്ത് ഇല്ല. അസിസ്റ്റന്റിനെ വീട്ടില്‍ പോയി വിളിച്ചു. പുള്ളി റെഡിയോ ഷോപ്പില്‍ നിന്നിരുന്ന ആളാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ല. മമ്മൂട്ടി എന്ന് പറഞ്ഞപ്പോല്‍ പുള്ളി കരുതിയത് ഏതോ പാട്ടുകാരന്‍ ആണെന്നാണ്. അന്ന് പാര്‍ട്ട് പാര്‍ട്ടായി എടുക്കാനാകില്ല. ഒറ്റയടിക്ക് പാടണം. മമ്മൂട്ടി അത്യാവശ്യം നന്നായി പാടി. പക്ഷെ കേള്‍ക്കാന്‍ പേടിയായിരുന്നു. ഞാന്‍ പാടിയത് ശരിയായിട്ടുണ്ടാകുമോ എന്ന് ചോദിച്ചു. സൂപ്പറായിട്ടുണ്ട്, കേട്ട് നോക്കൂ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ആ ട്രാക്ക് ആ കമ്പനിയില്‍ നിന്നും നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ കുറേ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചിരുന്നു; ബേണി പറഞ്ഞു.
മോഹൻലാലും ഒന്നര രണ്ട് തവണ പാട്ടുകൾ പാടിയിട്ടുണ്ടെന്ന് ബേണി ഓർമ്മിക്കുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള ഓണപ്പാട്ടുകളായിരുന്നു അവ. റെക്കോർഡിംഗിനായി വൈകുന്നേരം അഞ്ച് മണിയാണ് മോഹൻലാലിന് സമയം നൽകിയിരുന്നത്. എന്നാൽ പാട്ടിനോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് അഞ്ച് മണിക്ക് പകരം നാല് മണിക്ക് തന്നെ അദ്ദേഹം സ്റ്റുഡിയോയിലെത്തി. അത്രയധികം തിരക്കുള്ള ഒരു മനുഷ്യൻ നിശ്ചയിച്ച സമയത്തിന് ഒരു മണിക്കൂർ മുമ്പ് വന്നിരുന്ന ആ ആത്മാർത്ഥത തന്നെ അത്ഭുതപ്പെടുത്തിയെന്നും ബേണി അഭിമുഖത്തിൽ പറഞ്ഞു.
Content Highlights: Music director Berny shares the memorable experience of having legendary actor Mammootty sing for the first time. He also reveals the interesting story behind how the recorded track was lost, bringing back a unique memory from Malayalam cinema's musical history.