‘സീക്രട്ട് ആൽകെമിസ്റ്റ്’: തകർന്നുപോയ ആദ്യ സംരഭത്തിന് പകരം സാമന്ത പടുതുയർത്തിയ 120 കോടിയുടെ സാമ്രാജ്യം

മയോസൈറ്റിസ് എന്ന രോഗാവസ്ഥയോട് പൊരുതിയ കഠിനമായ നാളുകളാണ് സാമന്തയെ വെൽനസ്-പേഴ്സണൽ കെയർ ബിസിനസിലേക്ക് എത്തിച്ചത്

‘സീക്രട്ട് ആൽകെമിസ്റ്റ്’: തകർന്നുപോയ ആദ്യ സംരഭത്തിന് പകരം സാമന്ത പടുതുയർത്തിയ 120 കോടിയുടെ സാമ്രാജ്യം
dot image

മുംബൈ: സിനിമയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വ്യക്തിജീവിതത്തിലും കരിയറിലും നിർണായക വഴിത്തിരിവുകളിലൂടെ കടന്നുപോകുന്ന നടി സാമന്ത റൂത്ത് പ്രഭുവിന് സംരംഭക രംഗത്തും മിന്നും നേട്ടം. സാമന്ത സഹസ്ഥാപകയായ സുഗന്ധദ്രവ്യ ബ്രാൻഡ് ‘സീക്രട്ട് ആൽകെമിസ്റ്റ്’ 120 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കി. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ എട്ടിരട്ടി വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

മയോസൈറ്റിസ് എന്ന രോഗാവസ്ഥയോട് പൊരുതിയ കഠിനമായ നാളുകളാണ് സാമന്തയെ വെൽനസ്-പേഴ്സണൽ കെയർ ബിസിനസിലേക്ക് എത്തിച്ചത്. കടുത്ത രാസവസ്തുക്കൾ അടങ്ങിയ ഉൽപന്നങ്ങൾ ഒഴിവാക്കാനും ജീവിതശൈലി മാറ്റാനും ഡോക്ടർമാർ നിർദേശിച്ചതോടെ, വർഷങ്ങളോളം പതിവായി ഉപയോഗിച്ചിരുന്ന പെർഫ്യൂമുകൾ സാമന്തക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

വിപണിയിലെ കൃത്രിമ സുഗന്ധദ്രവ്യങ്ങൾക്ക് പകരമായി സുരക്ഷിതവും പ്രകൃതിദത്തവുമായ ഒരു ബദൽ കണ്ടെത്താനുള്ള അന്വേഷണമാണ് ‘സീക്രട്ട് ആൽകെമിസ്റ്റ്’ എന്ന ആശയത്തിന് തുടക്കമിട്ടത്. അങ്കിത തദാനി, ആകാശ് വാലിയ എന്നിവരുമായി കൈകോർത്താണ് നടി ഈ ബ്രാൻഡിന് വിപണിയിൽ തുടക്കം കുറിച്ചത്.

എന്നാൽ ഈ നേട്ടത്തിലേക്ക് എത്തിയത് എളുപ്പമായിരുന്നില്ലെന്നും ആദ്യത്തെ സംരംഭക സംരംഭം വലിയ പരാജയമായിരുന്നുവെന്നും സാമന്ത വ്യക്തമാക്കുന്നു. ആ പരാജയത്തിൽ നിന്ന് പഠിച്ച പാഠങ്ങളാണ് പിൽക്കാലത്ത് ബിസിനസ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിച്ചത്.

ഫാഷൻ–ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ ‘സാക്കി’ (Saaki), ആക്ടീവ്‌വെയർ ബ്രാൻഡായ ‘മൈൽ കളക്ടീവ്’ (Mile Collective), സപ്ലിമെന്റ് ബ്രാൻഡായ ‘ഗറ്റാക്ക’ (Gataca) എന്നിവയിലൂടെ ബിസിനസ് രംഗത്ത് സാന്നിധ്യം ശക്തമാക്കിയ സാമന്തയ്ക്ക്, 'സീക്രട്ട് ആൽകെമിസ്റ്റി'ന്റെ ഈ കുതിപ്പ് സംരംഭകയെന്ന നിലയിൽ പുതിയൊരു മൈൽസ്റ്റോണാണ് സമ്മാനിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ‘മാ ഇൻ്റി ബംഗാരം’ ആഗോളതലത്തിൽ 100 കോടിയിലധികം നേടി തിയേറ്ററുകളിൽ വലിയ വിജയമായതിന് പിന്നാലെയാണ് താരത്തിന് ബിസിനസ് ലോകത്തുനിന്നും ഈ ഇരട്ടിമധുരം.

Content Highlights: Actress Samantha Ruth Prabhu's fragrance brand, Secret Alchemist, has reportedly crossed ₹120 crore in revenue, recording eightfold growth in eight months. Co-founded by Samantha, Ankita Thadani and Akash Valia, the brand focuses on fragrances made with Indian botanicals. Samantha's entrepreneurial journey has included challenges with her earlier fashion and lifestyle venture, Saaki, before her latest business achieved significant growth.

dot image
To advertise here,contact us
dot image