

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ചെറു വിമാനം തകര്‍ന്നു വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. മെക്സിക്കോ സിറ്റിയിലെ സാൻ മാറ്റിയോ അറ്റെൻകോ എന്ന വ്യാവസായിക മേഖലയിലാണ് അപകടം ഉണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തുള്ള ഫുട്ബോൾ ഗൗണ്ടിൽ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം ഉണ്ടായത്.
ടൊലുക്ക വിമാനത്താവളത്തില്‍ നിന്നും 5 കിലോമിറ്റർ അകലെയായാണ് അപകടം. സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എട്ട് യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നും തീപിടുത്തത്തെ തുടർന്ന് പ്രദേശത്തെ 130 ഓളം പേരെ ഒഴിപ്പിക്കേണ്ടി വന്നതായും അറ്റെൻകോ മേയർ സാൻ മാറ്റിയോ പറഞ്ഞു.
Content Highlight : Small plane crashes in Mexico; seven people killed