'ഇന്ത്യ അണക്കെട്ട് നിർമിക്കാൻ കാത്തിരിക്കുന്നു, എന്നിട്ടുവേണം ഞങ്ങൾക്കത് തകർക്കാന്‍'; ഭീഷണിയുമായി അസിം മുനീര്‍

പാകിസ്താന്‍റെ നിലനിൽപ്പിനെ ബാധിക്കുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ലെന്ന് പാക് സൈനിക മേധാവി

dot image

ഫ്‌ളോറിഡ: ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. അമേരിക്കൻ സന്ദർശത്തിനിടെ ഫ്‌ളോറിഡയിൽ നടന്ന അത്താഴ വിരുന്നിലായിരുന്നു അസിം മുനീറിന്റെ പ്രകോപന പ്രസ്താവന.

സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിയാൻ കാത്തിരിക്കയാണ് ഞങ്ങൾ. എന്നിട്ടുവേണം അത് പത്ത് മിസൈലുകൾ കൊണ്ട് തകർക്കാനെന്ന് അസിം മുനീർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ ആണവരാഷ്ട്രമാണ്. പാകിസ്താൻ തകർന്നാൽ ലോകത്തിന്റെ പകുതി ഭാഗത്തേയും ഞങ്ങൾ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനിൽപിനെ ബാധിക്കുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പഹൽഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം രണ്ടാം തവണയാണ് അസിം മുനീർ അമേരിക്കയിലെത്തുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രണ്ട് സന്ദർശനവും. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിന് അസിം മുനീറിന്റെ ഇടപെടൽ സഹായിച്ചെന്ന പുകഴ്ത്തലുമായി അന്ന് ട്രംപ് രംഗത്തുവന്നിരുന്നു.

Content Highlights: Pakistan Army chief Asim Munir made threatens to bomb dam if india builds iits on indus river

dot image
To advertise here,contact us
dot image