
കൊച്ചി: ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കാൻ എന്ന വ്യാജേന മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡോർ റ്റു ഡോർ ബോധവൽക്കരണ പരിപാടിയിൽ മുന്നേറ്റം നടത്തുമ്പോൾ അതിനെ തടയുന്ന രീതിയിലാണ് ബെവ്കോയുടെ മദ്യത്തിന്റെ ഡോർ ഡെലിവറി നീക്കം.
മദ്യശാലകളിൽ എത്താത്തവരെയും കുടിപ്പിച്ച് കിടത്താനുള്ള നയം ഇടതു പക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
ഓൺലെെൻ വിതരണത്തിലൂടെ മദ്യലഭ്യത വർദ്ധിപ്പിച്ച് ക്രമസമാധാന ചർച്ചക്ക് വേഗം കൂട്ടുന്ന സർക്കാറിന്റെ തെറ്റായ നിലപാടിൽ നിന്നുംപിൻമാറണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു .
ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്. മദ്യവ്യാപനം എന്നത് എൽഡിഎഫ് സർക്കാറിന്റെ മുഖ്യ അജണ്ടയാണ്. സർക്കാറിന് എങ്ങനെയെങ്കിലും വരുമാനം കണ്ടെത്തണം എന്ന് മാത്രമാണ് ലക്ഷ്യമെന്നും എം പി കൂട്ടിച്ചേർത്തു.
Content Highlight; Door delivery liquor sales will be banned; KCBC